• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | സ്വർണ്ണവില താഴേക്കു തന്നെ; കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില അറിയാം

Gold price | സ്വർണ്ണവില താഴേക്കു തന്നെ; കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില അറിയാം

ഈ മാസം പവന് 38,000 രൂപ വരെ ഉയർന്ന ശേഷമാണ് സ്വർണ വില താഴേക്കു പോയത്

  • Share this:
    കേരളത്തിൽ സ്വർണ്ണവില (gold price) താഴ്ന്നു തന്നെ. കഴിഞ്ഞ ദിവസത്തെ വിലയായ പവന് 37,000 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസം പവന് 38,000 രൂപ വരെ ഉയർന്ന ശേഷമാണ് സ്വർണ വില താഴേക്കു പോയത്. മെയ് മാസം ഒൻപതാം തിയതിയാണ് സ്വർണ്ണം ഏറ്റവും ഉയരങ്ങളിലെത്തിയത് (highest price for gold).

    ഈ മാസത്തെ സ്വർണ്ണവില ദിവസാടിസ്ഥാനത്തിൽ:

    മെയ് 1: 37920

    മെയ് 2: 37760

    മെയ് 3: 37760

    മെയ് 4: 37600

    മെയ് 5: 37920

    മെയ് 6: 37680

    മെയ് 7: 37920

    മെയ് 8: 37920

    മെയ് 9: 38,000 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

    മെയ് 10: 37680

    മെയ് 11: 37400

    മെയ് 12: 37760

    മെയ് 13: 37,160

    ‌മെയ് 14: 37,000

    ‌മെയ് 15: 37,000

    ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 50,670 രൂപയും 22 കാരറ്റിന് (10 ഗ്രാം) 46,450 രൂപയുമാണ്. കൊൽക്കത്തയിൽ 24 കാരറ്റിന് (10 ഗ്രാം) 50,670 രൂപയും 22 കാരറ്റിന് (10 ഗ്രാം) 46,450 രൂപയുമാണ് വില. അതേസമയം, മുംബൈയിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 50,670 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 46,450 രൂപയുമാണ്.

    ഭുവനേശ്വറിൽ, 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 50,670 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 46,450 രൂപയുമാണ് ഞായറാഴ്ചത്തെ വില. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 ഗ്രാം 24 കാരറ്റിനും, 22 കാരറ്റിനും സ്വർണ വില അതേപടി തുടരുന്നു.

    2022 മെയ് 13 ന് സ്വർണ്ണ വില ഏറ്റവും വലിയ ഇടിവിന് സാക്ഷ്യം വഹിച്ചു. സ്വർണ്ണവില 653 രൂപ കുറഞ്ഞ് 24 കാരറ്റ് സ്വർണ്ണത്തിന് 50,465/10 ഗ്രാമിൽ ക്ലോസ് ചെയ്തു. മെയ് 9 മുതൽ മെയ് 13 വരെ സ്വർണവില 1014 രൂപ കുറഞ്ഞു. അതുപോലെ, ഷെയർ മാർക്കറ്റിലും വലിയ ചാഞ്ചാട്ടം തുടർന്നു. ബിഎസ്ഇ ബെഞ്ച്മാർക്ക് സെൻസെക്സ് 136 പോയിന്റ് നഷ്ടത്തിൽ 52,793.6 ലും നിഫ്റ്റി 25 പോയിന്റ് നഷ്ടത്തിൽ 15,785 ലും ക്ലോസ് ചെയ്തു.

    വിപണികൾ ദുർബലമായി തുടരുന്ന സാഹചര്യത്തിൽ, നിക്ഷേപകർ സുരക്ഷിതമായ നിക്ഷേപ ഓപ്ഷനുകൾ കണ്ടെത്താൻ ശ്രമിക്കുന്നു. വിലയിൽ കുറവുണ്ടായിട്ടും, നിക്ഷേപകർക്ക് സ്വർണ്ണം ഇപ്പോഴും സുരക്ഷിതമായ നിക്ഷേപ ഓപ്ഷനായി തുടരുന്നു. സ്വർണം വാങ്ങുമ്പോൾ അത് പണപ്പെരുപ്പം, വിപണിയിലെ ചാഞ്ചാട്ടം എന്നിവയ്‌ക്കെതിരായ ശക്തമായ പ്രതിരോധമായി പ്രവർത്തിക്കും.

    സ്വർണം വാങ്ങുന്നതിനുള്ള ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി ദുബായ് മാറിയിരിക്കുന്നു. ദുബായിലെ ഇന്നത്തെ സ്വർണവില ഇന്ത്യയിലെ ഇന്നത്തെ സ്വർണവിലയേക്കാൾ കുറവാണ്. 24 കാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് 2,195 ദിർഹം അഥവാ 45,985.00 രൂപയും 22 കാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് 2,062.50 ദിർഹം അഥവാ 43,209 രൂപയുമാണ്.

    സൗദി അറേബ്യയിലും സ്വർണവില അത്ര ഉയർന്നതല്ല. സൗദി അറേബ്യയിൽ 24 കാരറ്റിന്റെ 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 10 ഗ്രാമിന് 2,184.30 റിയാൽ അല്ലെങ്കിൽ 45,140 രൂപ നൽകണം. അതേസമയം 22 കാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് 2,002.30 റിയാൽ അല്ലെങ്കിൽ 41,379 രൂപയാകും.

    Summary: Gold price in Kerala maintains downward trend in the month of May after touching the peak rate of Rs 38,000 per sovereign
    Published by:user_57
    First published: