• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price | മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില

Gold price

Gold price

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Price Today) ഇന്ന് മാറ്റമില്ലാതെ തുടരുന്നു. തുടരെ നാല് ദിവസമുണ്ടായ വിലവർധനവിന് ശേഷം ഇന്നും വിലവർധനവ് ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇന്നലത്തെ വിലയിൽ തന്നെ തുടരുകയായിരുന്നു. എന്നാലും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില നിൽക്കുന്നത്. ഒരു പവന് 36,640 രൂപയും ഗ്രാമിന് 4580 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വർധിച്ചത്.

    ഫെബ്രുവരി ഒന്നിന് 35920 രൂപയായിരുന്നു സ്വർണവില. മൂന്നാം തീയതി പവന് 160 രൂപ വർദ്ധിച്ച് 36080 രൂപയായി. പിന്നീട് മാറ്റമില്ലാതെ മൂന്നു ദിവസം ഈ വിലയിൽ തുടർന്ന് സ്വർണം കഴിഞ്ഞ ദിവസം വീണ്ടും വർദ്ധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 160 രൂപയും ഒരു ഗ്രാം സ്വർണത്തിന് 20 രൂപയും വർദ്ധിക്കുകയായിരുന്നു.

    ഫെബ്രുവരി മാസത്തിലെ സംസ്ഥാനത്തെ സ്വർണവില പവന്-

    ഫെബ്രുവരി 1- 35,920
    ഫെബ്രുവരി 2- 35,920
    ഫെബ്രുവരി 3- 36,080
    ഫെബ്രുവരി 4- 36,080
    ഫെബ്രുവരി 5- 36,080
    ഫെബ്രുവരി 6- 36,080
    ഫെബ്രുവരി 7- 36,160
    ഫെബ്രുവരി 8- 36,320
    ഫെബ്രുവരി 9- 36,440
    ഫെബ്രുവരി 10- 36,640 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഫെബ്രുവരി 11- 36,640  (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

    Also read- Petrol Diesel Price| ഇന്ധന വിലയിൽ ഇന്നും മാറ്റമില്ല; നിങ്ങളുടെ നഗരത്തിലെ പെട്രോൾ, ഡീസൽ വില അറിയാം

    കേരളത്തിൽ സ്വർണവിലയിലെ പ്രതിദിന ചലനത്തിന് നിരവധി കാരണങ്ങളുണ്ട്. ലോഹത്തിനുള്ള അന്താരാഷ്ട്ര ഡിമാൻഡാണ് ഇതിൽ ഏറ്റവും വലുത്. സംസ്ഥാനത്ത് സ്വർണത്തിന് ആവശ്യം കുറയുന്നത് നാം നിരന്തരം കണ്ടുവരുന്നു. ഇത് വില ഡിമാൻഡ് കുറയുന്നതിന് കാരണമായി. കേരളത്തിലെ സ്വർണ്ണ വിലയെ ബാധിക്കുന്ന മറ്റൊരു ഘടകം രൂപയുടെ മൂല്യത്തിലുള്ള വ്യത്യാസമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോൾ, സ്വർണ വില കുറയുന്നു.

    Also Read- e-RUPI പരിധി ഒരു ലക്ഷം രൂപയായി ഉയർത്തി RBI; ഇനി ഒന്നിലധികം തവണ വൗച്ചറുകൾ ഉപയോഗിക്കാം

    അന്താരാഷ്‌ട്ര വിപണിക്ക് അനുസൃതമായാണ് കേരളത്തിലെ സ്വർണവില പ്രധാനമായും മാറുന്നത്. അതിനാൽ, അന്താരാഷ്ട്ര വില ഉയരുകയാണെങ്കിൽ, കേരളത്തിൽ സ്വർണ വില ഉയരും, തിരിച്ചും. അതുപോലെ രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞാൽ കേരളത്തിലും വില കുറയും.
    Published by:Naveen
    First published: