നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price | തുടർച്ചയായ നാലാം ദിവസവും ഉയർന്ന നിരക്കിൽ സ്വർണ വില; ഇന്നത്തെ വില അറിയാം

    Gold Price | തുടർച്ചയായ നാലാം ദിവസവും ഉയർന്ന നിരക്കിൽ സ്വർണ വില; ഇന്നത്തെ വില അറിയാം

    ഡിസംബർ മൂന്നിനായിരുന്നു സംസ്ഥാനത്ത് അവസാനമായി സ്വർണവില കുറഞ്ഞത്.

    Gold

    Gold

    • Share this:
      തിരുവനന്തപുരം: തുടർച്ചയായി നാലാം ദിവസവും സംസ്ഥാനത്ത് സ്വർണവില (Gold Price)മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്(Gold)35,800 രൂപയാണ് കഴിഞ്ഞ നാല് ദിവസമായി വില. ഗ്രാമിന് 4475 രൂപയായും തുടരുന്നു.

      പണിക്കൂലി, എക്സൈസ് തീരുവ, സംസ്ഥാന നികുതികൾ തുടങ്ങിയവ കാരണം വിവിധ നഗരങ്ങളിൽ സ്വർണ്ണത്തിന്റെ വില ഓരോ ദിവസവും വ്യത്യാസപ്പെട്ടിരിക്കും.

      ഡിസംബർ മൂന്നിനായിരുന്നു സംസ്ഥാനത്ത് അവസാനമായി സ്വർണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്ന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നായിരുന്നു. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബർ നാലിന് 35,800 രൂപയായത്.

      നവംബർ പതിനാറിനായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയത്. 36,920 രൂപയായിരുന്നു അന്ന് പവന്. നവംബർ തുടക്കത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണം പിന്നീട് വില കൂടുന്ന കാഴ്ച്ചയാണ് കണ്ടത്. നവംബർ 3, 4 തീയതികളിൽ കുറഞ്ഞ നിരക്കായ 35,640 രൂപയായിരുന്നു സ്വർണവില.

      Also Read-ATM Cash Withdrawal| ATM ൽ നിന്ന് പണം പിൻവലിക്കുന്നതിനായുള്ള സേവനനിരക്ക് അടുത്ത മാസം മുതൽ ഉയരും; വിശദാംശങ്ങൾ അറിയാം

      അതേസമയം, 10 ​ഗ്രാം​ സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന്​ 2000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില.

      Also Read-Fuel Price | വില കൂടിയോ കുറഞ്ഞോ? ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ അറിയാം

      ഡിസംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      ഡിസംബർ 1- Rs. 35,680
      ഡിസംബർ 2- Rs. 35,680
      ഡിസംബർ 3- Rs. 35,560
      ഡിസംബർ 4- Rs. 35,800
      ഡിസംബർ 5- Rs. 35,800
      ഡിസംബർ 6- Rs. 35,800
      ഡിസംബർ 7- Rs. 35,800
      Published by:Naseeba TC
      First published:
      )}