തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി നാലാം ദിവസവും മാറ്റമില്ലാതെ സ്വർണവില (Gold price ). പവന് 36,000 രൂപയും ഗ്രാമിന് 4500 രൂപയുമാണ് കഴിഞ്ഞ നാല് ദിവസമായി സ്വർണവില. ജനുവരി 13 നാണ് അവസാനമായി സ്വർണവിലയിൽ സംസ്ഥാനത്ത് മാറ്റമുണ്ടായത്.
ജനുവരി 12 ന് 35840 രൂപയായിരുന്ന സ്വർണവില പതിമൂന്നിന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. പിന്നീട് ഇന്നുവരെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.
അതേസമയം, ഇന്നലെ രാജ്യത്ത് സ്വർണവില കുറഞ്ഞിരുന്നു. 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 48,980 രൂപയായിരുന്നു ഇന്നലെ വില. 120 രൂപയാണ് ഇന്നലെ കുറഞ്ഞത്.
Also Read-
PF Update | ജോലി മാറുന്നുണ്ടോ? ഓൺലൈനായി നിങ്ങളുടെ PF ബാലന്‍സ് പുതിയ തൊഴിലുടമയുടെ കീഴിലേക്ക് എങ്ങനെ മാറ്റാം?
സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജ്ജ് എന്നിങ്ങനെ വിവിധ ഘടകങ്ങൾ കാരണം രാജ്യത്തെ സ്വർണ്ണത്തിന്റെ മൂല്യം അനുദിനം മാറിക്കൊണ്ടിരിക്കുന്നു.
Also Read-
Bank Holidays | ജനുവരി രണ്ടാം പകുതിയിൽ ഏഴ് ദിവസം ബാങ്കുകള്‍ പ്രവർത്തിക്കില്ല; അവധി ദിനങ്ങൾ അറിയാം
കേരളത്തിൽ ഈ മാസത്തെ ഒരു പവൻ സ്വർണ്ണവില ദിവസ അടിസ്ഥാനത്തിൽ
ജനുവരി 1 - 36,360 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ജനുവരി 2 - 36,360 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ജനുവരി 3- 36200
ജനുവരി 4- 35920
ജനുവരി 5- 36120
ജനുവരി 6- 35960
ജനുവരി 7- 35680
ജനുവരി 8- 35680
ജനുവരി 9- 35680
ജനുവരി 10- 35,600 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില)
ജനുവരി 11- 35760
ജനുവരി 12- 35840
ജനുവരി 13- 36000
ജനുവരി 14- 36000
ജനുവരി 15- 36,000
ജനുവരി 16- 36,000
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.