നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | മാറ്റമില്ലാതെ സ്വർണ്ണവില; ഇന്നത്തെ നിരക്കറിയാം

  Gold price | മാറ്റമില്ലാതെ സ്വർണ്ണവില; ഇന്നത്തെ നിരക്കറിയാം

  സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണവില

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണവില. ഒക്ടോബർ രണ്ടിന് സ്വർണ്ണം ഗ്രാമിന് പത്തു രൂപ ഉയർന്ന് 4340 രൂപയായിരുന്നു. കഴിഞ്ഞ ദിവസം ഇത് ഗ്രാമിന് 4350 രൂപയായി ഉയർന്നു. ഇതേ വില തന്നെ ഇന്നും നിലനിൽക്കുകയാണ്.

   പവന് 34,800 രൂപയാണ് കേരളത്തിലെ ഇന്നത്തെ സ്വർണ്ണവില.

   ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില 35,000 ത്തിൽ താഴെയാണ്. സെപ്റ്റംബർ 17നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 35,000ൽ താഴെ എത്തിയത്. 34,720 ആയിരുന്ന വില പിന്നീട് വീണ്ടും കുറഞ്ഞ് 34,640 ലെത്തി. ചൊവ്വാഴ്ച വീണ്ടും കുറഞ്ഞ് 34,560രൂപയിലെത്തി.

   സെപ്റ്റംബർ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബർ 4 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 35,600 ൽ എത്തി. സെപ്റ്റംബർ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വർണവില.   Also read: ശ് ശ്, വിളിക്കാൻ നിൽക്കണ്ട, ആ നമ്പർ നിമ്മിയുടേതല്ല; 'സണ്ണി' സിനിമ കണ്ട ശേഷം അസിസ്റ്റന്റ് ഡയറക്ടർക്ക് സന്ദേശങ്ങളും ഫോൺ കോളുകളും

   സിനിമകളിൽ കാണുന്ന ഫോൺ നമ്പറുകൾ കണ്ട് നാട്ടുകാർ വിളിച്ച് പൊല്ലാപ്പ് പിടിക്കുന്ന വ്യക്തികളെ കുറിച്ച് പലപ്പോഴും വാർത്ത വന്നിട്ടുണ്ട്. ഇപ്പോൾ കേരളത്തിലെ സംവിധായകന്റെ അസിസ്റ്റന്റ് ആകെ പുലിവാല് പിടിച്ച അവസ്ഥയിലാണ്. ജയസൂര്യ നായകനായ ചിത്രം 'സണ്ണി'യിൽ നിമ്മി എന്ന പേരിൽ സ്‌ക്രീനിൽ തെളിഞ്ഞ നമ്പർ കാരണം തലവേദനയായത് സുധീഷ് ഭരതൻ എന്ന വ്യക്തിക്കാണ്. സംവിധായകൻ രഞ്ജിത്ത് ശങ്കറിന്റെ അസിസ്റ്റന്റ് ആണ് ഇദ്ദേഹം. ഇപ്പോൾ നിമ്മിക്ക് വേണ്ടി സന്ദേശം അയക്കുന്നവർ ചെന്നെത്തുന്നത് സുധീഷിന്റെ ഇൻബോക്സിലേക്കാണ്.

   ഒടുവിൽ സംവിധായകൻ തന്നെ ഒരു സന്ദേശം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തു. "സണ്ണിയിൽ നിമ്മിയുടെ നമ്പർ ആയി കാണിച്ചിരിക്കുന്നത് എൻ്റെ അസിസ്റ്റൻ്റ് ആയ Sudheesh Bharathan ൻ്റെതാണ്. ഒരാഴ്ചയായി അതിൽ മെസേജുകളുടെ ബഹളം ആണ്. ഇനി അയക്കുന്നവർ ശ്രദ്ധിക്കുക." രഞ്ജിത്ത് കുറിച്ചു.

   ദേശമെന്നോ, ജനവിഭാഗമെന്നോ വേർതിരിവില്ലാതെ ലോകജനതയെ ആകമാനം പിടിച്ചുലച്ച കോവിഡ് 19 വൈറസ്, ആരോഗ്യപരമായും, മാനസികമായും സാമ്പത്തികമായും ഒട്ടനവധിപ്പേരിലേക്ക് കടന്നെത്തിയ വർഷമാണ് 2020. ഇനിയും പിടിവിട്ടിട്ടില്ലാത്ത മഹാമാരിയുടെ പശ്ചാത്തലത്തിൽ അതിലൂടെ കടന്നുപോകേണ്ടി വന്ന സണ്ണി എന്ന യുവാവിന്റെ ദിനങ്ങളാണ് 'സണ്ണി' സിനിമയിലെ കാഴ്ച.
   Published by:user_57
   First published:
   )}