നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| തൊട്ടാൽ പൊള്ളും; ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലെത്തി സ്വർണം

  Gold Price Today| തൊട്ടാൽ പൊള്ളും; ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലെത്തി സ്വർണം

  സ്വർണവില ഉയരുമെന്ന് വിദഗ്ധർ ഈ മാസം തുടക്കത്തിൽ തന്നെ സൂചന നൽകിയിരുന്നു.

  gold

  gold

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Price) ഉയരങ്ങളിൽ. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവ്യാപാരം (Gold Price Todayനടക്കുന്നത്. ഇന്നലെ പവന് 560 രൂപ കൂടിയിരുന്നു. 36,720 രൂപയായിരുന്നു ഇന്നലെ സ്വർണവില. ഇന്നും ഇതേ വില തുടരുകയാണ്. ഒരു ഗ്രാമിന് 4590 രൂപയാണ് വില.

   സ്വർണവില ഉയരുമെന്ന് വിദഗ്ധർ ഈ മാസം തുടക്കത്തിൽ തന്നെ സൂചന നൽകിയിരുന്നു. 10 ​ഗ്രാം​ സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന്​ 2000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില.

   നവംബർ ആറ് മുതൽ നവംബർ എട്ട് വരെ 36,080 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഈ മാസത്തെ ഉയർന്ന നിരക്കായിരുന്നു ഇത്. ഇന്നലെ നേരിയ രീതിയിൽ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും ഉയരങ്ങളിലെത്തിയിരിക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷം പവന് വില 36,000 ന് മുകളിൽ കടന്നതും നവംബർ ആറിനായിരുന്നു.

   വെള്ളിയാഴ്ച കേരളത്തിൽ സ്വർണവില പവന് 120 രൂപ വർധിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. നവംബർ ഒന്നിന് 35,760 രൂപയായിരുന്നു പവന് വില. നവംബർ രണ്ടിന് വില ഉയർന്ന് പവന് 35,840 രൂപയായി.

   Also Read-Petrol, diesel prices| മാറ്റമില്ലാതെ എട്ടാം ദിനം; ഇന്ധനവിലയിൽ ഇന്നും മാറ്റമില്ല

   കഴിഞ്ഞ മാസം 26നാണ് ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്.

   നവംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

   നവംബർ 1- Rs. 35,760
   നവംബർ 2- Rs. 35,840
   നവംബർ 3- Rs. 35,640
   നവംബർ 4- Rs. 35,640
   നവംബർ 5- Rs. 35,760
   നവംബര്‍ 6-Rs. 36,080
   നവംബര്‍ 7-Rs. 36,080
   നവംബർ 8- Rs. 36,080
   നവംബർ 9- Rs. 36,000
   നവംബർ 10-Rs.36,160
   നവംബർ 10-Rs.36,160
   നവംബർ 11-Rs.36,720
   നവംബർ 11-Rs.36,720
   Published by:Naseeba TC
   First published:
   )}