നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today|സ്വർണ വില കുതിക്കുന്നു; ഇന്ന് വീണ്ടും കൂടി

    Gold Price Today|സ്വർണ വില കുതിക്കുന്നു; ഇന്ന് വീണ്ടും കൂടി

    കഴിഞ്ഞ നാല് ദിവസമായി സ്വർണവില.

    Gold

    Gold

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില കുതിക്കുന്നു. ഇന്ന് പവന് 200 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു പവന് 35,120 രൂപയായിരുന്നു. കഴിഞ്ഞ നാല് ദിവസമായി സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഇന്ന് വീണ്ടും സ്വർണ വില കൂടി. ഒരു പവന് സ്വർണത്തിന് 35,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4415 രൂപയായി. ഗ്രാമിന് 25 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

      ഈ മാസം ആദ്യം ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണവില ഒക്ടോബർ എട്ടിന് ഏറ്റവും ഉയർന്ന നിലയിലെത്തി. വ്യാഴാഴ്ച്ച ഒരു പവന് 35,040 രൂപയും ഗ്രാമിന് 4380 രൂപയുമായിരുന്നു.

      ഈ മാസം ഇതുവരെയുള്ള സ്വർണ്ണവിലയുടെ പട്ടിക ചുവടെ:

      ഒക്ടോബർ 1: 34,720
      ഒക്ടോബർ 2: 34800
      ഒക്ടോബർ 3: 34800
      ഒക്ടോബർ 4: 34800
      ഒക്ടോബർ 5: 35000
      ഒക്ടോബർ 6: 34880
      ഒക്ടോബർ 7: 35,040
      ഒക്ടോബർ 8: 35,120
      ഒക്ടോബർ 9: 35,120
      ഒക്ടോബർ 10: 35,120
      ഒക്ടോബർ 11: 35,120
      ഒക്ടോബർ 12: 35,320

      Also Read-Reliance-REC Group| യൂറോപ്പിലെ ഏറ്റവും വലിയ സോളാർ പാനൽ കമ്പനിയായ ആർഇസിയെ 5800 കോടി രൂപയ്ക്ക് ഏറ്റെടുത്ത് റിലയൻസ്

      അതേസമയം, നീണ്ട ഒരാഴ്ചയ്ക്ക് ശേഷം ചൊവ്വാഴ്ച രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുന്നു. ഡൽഹിയിൽ പെട്രോളിന് 104.44 രൂപയും ഡീസലിന് 93.17 രൂപയുമാണ്.

      മുംബൈയിൽ പെട്രോൾ ലിറ്റർ 110.41 രൂപയ്ക്കും ഡീസലിന് ഒരു ലിറ്ററിന് 101.03 രൂപയ്ക്കും വാങ്ങാം.

      ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 101.79 രൂപയാണ് വില. ചൊവ്വാഴ്ച ഒരു ലിറ്റർ ഡീസലിന്റെ വില ലിറ്ററിന് 97.59 രൂപയായിരുന്നു.


      കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 105.09 രൂപയും ഡീസലിന് 96.28 രൂപയുമാണ്.

      പെട്രോൾ 113 രൂപയ്ക്കും ഡീസൽ ലിറ്ററിന് 102.29 രൂപയ്ക്കും വാങ്ങാം.

      ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കും. മൂല്യവർദ്ധിത നികുതി, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.
      Published by:Naseeba TC
      First published:
      )}