നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| കുതിച്ചുയർന്ന് സ്വർണവില; പവന് 440 രൂപയുടെ വർധനവ്

  Gold Price Today| കുതിച്ചുയർന്ന് സ്വർണവില; പവന് 440 രൂപയുടെ വർധനവ്

  തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് ഇന്ന് വീണ്ടും കൂടിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: ഉയരങ്ങൾ കീഴടക്കി സ്വർണവില. കഴിഞ്ഞ ദിവസങ്ങളിലേതിന് തുടർച്ചയായി സ്വർണവിലയിൽ വൻ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്നലെ വരെ 35,320 രൂപയായിരുന്ന സ്വർണവില ഇന്ന് വീണ്ടും കൂടി. തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് ഇന്ന് വീണ്ടും കൂടിയത്.

   പവന് 440 രൂപയുടെ വർധവനാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 35,760 രൂപയാണ്. ഗ്രാമിന് 55 രൂപ കൂടി 4,470 രൂപയായി.

   രണ്ട് ദിവസം മുമ്പ് പവന് 200 രൂപ കൂടിയാണ് 35,320 രൂപയായത്. ഗ്രാമിന് 4415 രൂപയായിരുന്നു ഇന്നലെ വരെ വില. ഈ മാസം ആദ്യം ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണവില ഒക്ടോബർ എട്ടിന് ഏറ്റവും ഉയർന്ന നിലയിലെത്തി. വ്യാഴാഴ്ച്ച ഒരു പവന് 35,040 രൂപയും ഗ്രാമിന് 4380 രൂപയുമായിരുന്നു.

   Also Read-Petrol, diesel price| ഇന്ധനവിലയിൽ വീണ്ടും വർധനവ്; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി

   ഈ മാസം ഇതുവരെയുള്ള സ്വർണ്ണവിലയുടെ പട്ടിക ചുവടെ:

   ഒക്ടോബർ 1: 34,720
   ഒക്ടോബർ 2: 34800
   ഒക്ടോബർ 3: 34800
   ഒക്ടോബർ 4: 34800
   ഒക്ടോബർ 5: 35000
   ഒക്ടോബർ 6: 34880
   ഒക്ടോബർ 7: 35,040
   ഒക്ടോബർ 8: 35,120
   ഒക്ടോബർ 9: 35,120
   ഒക്ടോബർ 10: 35,120
   ഒക്ടോബർ 11: 35,120
   ഒക്ടോബർ 12: 35,320
   ഒക്ടോബർ 13: 35,320
   ഒക്ടോബർ 14: 35,760

   വില ഉയർന്നാലും താഴ്ന്നാലും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ ജനം കാണുന്നത്. നിക്ഷേപമൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനാണ് ജനം താൽപര്യപ്പെടുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിശ്ചയിക്കപ്പെടുന്നത്.

   എന്നാല്‍, നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണത്തിന്റെ നിറം മങ്ങുന്നതാണ് നാം കണ്ടത്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9 ന് സ്വര്‍ണ വില പവന് 34,680 രൂപയായി താഴ്ന്നു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും ഗ്രാമിന് 915 രൂപയാണ് കുറഞ്ഞത്.
   Published by:Naseeba TC
   First published:
   )}