തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price )ഇന്ന് വർധനവ്. പവന് 160 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇന്നലെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു സ്വർണവില. പവന് 37,040 രൂപയും ഗ്രാമിന് 4630 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപയുട വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്.
നാല് ദിവസത്തിനു ശേഷം ചൊവ്വാഴ്ച്ച സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. ഇതിനു പിന്നാലെ ഇന്നലെ വീണ്ടും വില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമായിരുന്നു ചൊവ്വാഴ്ച്ച വർധിച്ചത്. ഇന്നലെ പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തി. ഒരു പവന് 36,880 രൂപയും ഗ്രാമിന് 4610 രൂപയുമായിരുന്നു ഇന്നലത്തെ വില.
മൂന്ന് മാസത്തിനിടയിൽ ആതാദ്യമായാണ് സ്വർണവില പവന് 37,000 ൽ താഴെ എത്തുന്നത്.
ശനി, ഞായർ തിങ്കൾ ദിവസങ്ങളിൽ പവന് 37,000 രൂപയും ഗ്രാമിന് 4625 രൂപയുമായിരുന്നു സ്വർണവില. അതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഏറ്റവും ഒടുവിലായി സ്വർണവില വർധിച്ചത് ഈ മാസം 12നായിരുന്നു. പവന് 38,000 രൂപ വരെ ഉയർന്ന ശേഷമാണ് സ്വർണ വില താഴേക്കു പോയത്. മെയ് മാസം ഒൻപതിനായിരുന്നു സ്വർണവില ഏറ്റവും ഉയർന്ന നിലയിൽ എത്തിയത്.
Also Read- ഇന്ധന വിലയിൽ വീണ്ടും നികുതിയിളവ് ഉണ്ടാകുമോ?
മെയ് മാസത്തെ സ്വർണവില, പവന്:
മെയ് 1: 37,920
മെയ് 2: 37,760
മെയ് 3: 37,760
മെയ് 4: 37,600
മെയ് 5: 37,920
മെയ് 6: 37,680
മെയ് 7: 37,920
മെയ് 8: 37,920
മെയ് 9: 38,000 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മെയ് 10: 37,680
മെയ് 11: 37,400
മെയ് 12: 37,760
മെയ് 13: 37,160
മെയ് 14: 37,000
മെയ് 15: 37,000
മെയ് 16: 37,000
മെയ് 17: 37,240
മെയ് 18: 36,880 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
മെയ് 19: 37,040
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold price, Gold price in kerala, Gold price kerala, Gold price today