• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Gold Price Today| സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ഒരു പവൻ സ്വർണത്തിന് 55 രൂപയും പവന് 440 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 37,880 രൂപയും ഗ്രാമിന് 4735 രൂപയുമായി

Gold

Gold

  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ ഒരു പവൻ സ്വർണത്തിന് 55 രൂപയും പവന് 440 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 37,880 രൂപയും ഗ്രാമിന് 4735 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വില കുറഞ്ഞിരുന്നു. ചൊവ്വാഴ്ച ഒരു പവൻ സ്വർണത്തിന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. തിങ്കളാഴ്ചയും സ്വർണവില പവന് 80 രൂപ കുറഞ്ഞിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ പവന് 37,600 രൂപയായിരുന്നു പവന്. നവംബർ നാലിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയത്. പവന് 36,880 രൂപ.

Also Read- 'ഞങ്ങൾ രക്ഷപെട്ട് ഓടിപ്പോകുകയാണ്'; കോവിഡ് ഭീതിയിൽ ചൈനയിലെ ഐഫോൺ ഫാക്ടറി; സംഭവിക്കുന്നതെന്ത്?

സംസ്ഥാനത്ത് ഒക്ടോബർ മാസം 15ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 36,960 രൂപയിലേക്ക് സ്വര്‍ണവില താഴ്ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. ഒരു ഘട്ടത്തില്‍ 37,600 രൂപ വരെ വില ഉയര്‍ന്നു. പിന്നീട് വില താഴ്ന്നാണ് വീണ്ടും 37,000ല്‍ താഴെയെത്തിയത്. ദീപാവലിക്ക് ശേഷം സ്വർണത്തിലുള്ള ആവശ്യകത കുറഞ്ഞത് വിലയിടിവിന് കാരണമാകുന്നതായി വിദഗ്ധർ പറയുന്നു. ഒക്ടോബർ 6 മുതൽ 9 വരെയായിരുന്നു ആ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമായിരുന്നു ഈ ദിവസങ്ങളിലെ വില. ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്.

സംസ്ഥാനത്ത് നവംബർ മാസത്തെ സ്വർണവില (പവന്)

നവംബർ 1- 37,280 രൂപ
നവംബർ 2- 37480 രൂപ
നവംബർ 3- 37,360 രൂപ
നവംബർ 4- 36,880 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
നവംബർ 5- 37,600 രൂപ
നവംബർ 6- 37,600 രൂപ
നവംബർ 7- 37520 രൂപ
നവംബർ 8- 37,440 രൂപ
നവംബർ 9- 37,880 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

Also Read- Twitter | ട്വിറ്റർ ബ്ലൂ നവംബർ അവസാനത്തോടെ ഇന്ത്യയിൽ: ഉപയോക്താക്കളുടെ അഞ്ച് സംശയങ്ങൾക്ക് മറുപടി

ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Published by:Rajesh V
First published: