• HOME
  • »
  • NEWS
  • »
  • money
  • »
  • പവന് 120 രൂപ ഇന്നും കൂടി; ഇന്നത്തെ സ്വർണവില അറിയാം

പവന് 120 രൂപ ഇന്നും കൂടി; ഇന്നത്തെ സ്വർണവില അറിയാം

ഈ മാസം മൂന്ന് തവണയാണ് സ്വർണവില പവന് 40,000 കടന്നത്

  • Share this:

    തിരുവനന്തപുരം: കേരളത്തിൽ ഇന്നും സ്വർണവില കൂടി. പവന് 120 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇന്നലെ 39760 രൂപയായിരുന്നു പവന് വില. ഇന്ന് 39,880 രൂപയായി. ഇന്നലെ പവന് 440 രൂപ കുറഞ്ഞിരുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ പവന് 40,000 രൂപയ്ക്ക് മുകളിലായിരുന്നു പവന് വില.

    ഡിസംബർ 21 ന് 400 രൂപ കൂടിയാണ് 40080 രൂപയിൽ പവന്റെ വില എത്തിയത്. വ്യാഴാഴ്ച്ച വീണ്ടും 120 രൂപ കൂടി 40200 രൂപയിൽ എത്തി. ഡിസംബറിൽ മൂന്ന് തവണയാണ് സ്വർണവില പവന് 40,000 കടന്നത്. ഡിസംബർ 14 ന് 40,240 രൂപയായിരുന്നു സ്വർണവില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയും ഇതാണ്. ഒന്നാം തീയതിയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 39,000 രൂപയായിരുന്നു.

    Also Read- ഇന്ധന വിലയില്‍ മാറ്റമുണ്ടോ? ഇന്നത്തെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ അറിയാം

    ഈ മാസത്തെ സ്വർണവില പവന്

    ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ഡിസംബർ 2- 39400
    ഡിസംബർ 3- 39560
    ഡിസംബർ 4- 39560
    ഡിസംബർ 5- 39,680
    ഡിസംബർ 6- 39,440
    ഡിസംബർ 7- 39,600
    ഡിസംബർ 8- 39,600
    ഡിസംബർ 9- 39,800
    ഡിസംബർ 10- 39,920
    ഡിസംബർ 11- 39,920
    ഡിസംബർ 12- 39,840
    ഡിസംബർ 13- 39,840
    ഡിസംബർ 14- 40,240 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
    ഡിസംബർ 15- 39,920
    ഡിസംബർ 16- 39,760
    ഡിസംബർ 17- 39,960
    ഡിസംബർ 18- 39,960
    ഡിസംബർ 19- 39,680
    ഡിസംബർ 20- 39,680
    ഡിസംബർ 21- 40,080
    ഡിസംബർ 22- 40,200
    ഡിസംബർ 23- 39760
    ഡിസംബർ 24- 39,880

    ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

    Published by:Naseeba TC
    First published: