നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold price Today|സ്വർണ വില വീണ്ടും കൂടി; ഇന്നത്തെ വില അറിയാം

    Gold price Today|സ്വർണ വില വീണ്ടും കൂടി; ഇന്നത്തെ വില അറിയാം

    ഇന്നലെ വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു സ്വർണം

    Gold Price

    Gold Price

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold price)വീണ്ടും കൂടി. പവന് 35,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4470 രൂപയാണ്. ഇന്നലെ വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു സ്വർണം. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 35680 രൂപയും ഗ്രാമിന് 4460 രൂപയുമായിരുന്നു വില. മൂന്ന് ദിവസത്തിനു ശേഷമാണ് ഇന്നലെ വില കുറഞ്ഞത്.

      ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു; ജനുവരി 10ലെ നിരക്കുകൾ അറിയാം

      ജനുവരി 1 : 36,360 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
      ജനുവരി 2: 36,360 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
      ജനുവരി 3: 36,200
      ജനുവരി 4: 35,920
      ജനുവരി 5: 36,120
      ജനുവരി 6: 35960
      ജനുവരി 7: 35,680 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
      ജനുവരി 8: 35,680 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
      ജനുവരി 9: 35,680 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
      ജനുവരി 10: 35600
      ജനുവരി 11: 35,760

      സംസ്ഥാന നികുതി, മേക്കിംഗ് ചാർജുകൾ, എക്സൈസ് ഡ്യൂട്ടി തുടങ്ങിയവ കാരണം രാജ്യത്ത് ഓരോ ദിവസവും സ്വർണ്ണത്തിന്റെ നിരക്ക് വ്യത്യാസപ്പെടുന്നു.

      Also Read-Home Loan Eligibility| ഭവന വായ്പ ലഭിക്കുന്നതിനുള്ള യോഗ്യതകൾ; അറിയേണ്ടതെല്ലാം

      പ്രധാന നഗരങ്ങളിലെ പെട്രോൾ വില; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

      ജനുവരി 11, ചൊവ്വാഴ്ച രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ (Petrol, Diesel prices) മാറ്റമില്ല. 2021ൽ ദീപാവലിയുടെ തലേന്ന് കേന്ദ്രസർക്കാർ ഇന്ധനങ്ങളുടെ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ ഗണ്യമായ കുറവുണ്ടായി. സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഈ തീരുമാനത്തെ തുടർന്ന് നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (NDA) യും സഖ്യകക്ഷികളും ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെട്രോളിന്മേലുള്ള മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു.

      ഇതിനു പിന്നാലെയാണ് പ്രതിപക്ഷം ഭരിക്കുന്ന പഞ്ചാബും രാജസ്ഥാനും പെട്രോൾ വിലയിൽ ഏറ്റവും വലിയ കുറവ് പ്രഖ്യാപിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾ പങ്കിട്ട വില പട്ടിക പ്രകാരം എക്‌സൈസ് തീരുവയും വാറ്റ് വെട്ടിക്കുറച്ചതിന്റെ ഫലമായി പഞ്ചാബിൽ പെട്രോൾ വില ലിറ്ററിന് 16.02 രൂപയും ഡീസലിന് 19.61 രൂപയും കുറഞ്ഞു.
      Published by:Naseeba TC
      First published: