HOME » NEWS » Money » GOLD PRICE RISES BY RS 120 PER SOVEREIGN KNOW TODAY S RATES

Gold Price Today| സ്വർണവില വീണ്ടും വർധിച്ചു; ഈ മാസം വർധിച്ചത് പവന് 1440 രൂപ

സ്വർണം ഗ്രാമിന് 4560 രൂപയും പവന് 36,480 രൂപയുമാണ്.

News18 Malayalam | news18-malayalam
Updated: May 20, 2021, 10:25 AM IST
Gold Price Today| സ്വർണവില വീണ്ടും വർധിച്ചു; ഈ മാസം വർധിച്ചത് പവന് 1440 രൂപ
gold price today
  • Share this:
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വർധിച്ചു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. സ്വർണം ഗ്രാമിന് 4560 രൂപയും പവന് 36,480 രൂപയുമാണ്. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ മാസം ഇതുവരെ പവന് 1440 രൂപയാണ് വർധിച്ചത്. ബുധനാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു. മെയ് ഒന്ന്, രണ്ട് തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 35,040 രൂപയായിരുന്നു.

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സ്വർണ വില കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലിൽ വില കുതിച്ചു. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞെങ്കില്‍ ഏപ്രിൽ മാസത്തിൽ പവന് 2760 രൂപയാണ് കൂടിയത്. മാർച്ച് മാസത്തിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാർച്ച് 3ന്) രൂപയുമായിരുന്നു. സ്വർണ വില നിശ്ചയിക്കുന്നത് രാജ്യാന്തര വിപണി വിലയും വിദേശ വിനിമയ നിരക്കും ഇറക്കുമതി തീരുവയും അടിസ്ഥാനമാക്കിയാണ്.

Also Read- രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; രാജ്യാന്തര വിപണിയിൽ നേരിയ കുറവ്

ഇന്ന് രാജ്യാന്തര വിപണിയിലും സ്വർണവിലയിൽ വർധനവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 10.32 ഉയർന്ന് 1875.39 ലാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. രാജ്യത്ത് സ്വർണവിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 48,521രൂപയാണ്. ആഴ്ചകൾക്ക് മുൻപ് ഇത് 50,000 കടന്നിരുന്നു. 1888 ഡോളറാണ് സ്വർണത്തിന്റെ അടുത്ത ലക്ഷ്യമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.‌ രാജ്യാന്തര വിപണിയിൽ ക്രമപ്പെട്ട് നിന്ന ബോണ്ട് യീൽഡിന്റെയും മിഡിൽ ഈസ്റ്റിലെ യുദ്ധസമാന സാഹചര്യങ്ങളുടെയും പിൻബലത്തിലാണ് സ്വർണവില മുന്നേറ്റം തുടരുന്നതെന്നാണ് വിലയിരുത്തൽ.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണ വില/ പത്ത് ഗ്രാമിന്

ചെന്നൈ - 45,980 രൂപ
മുംബൈ- 46,000 രൂപ
ന്യൂഡൽഹി- 46,930 രൂപ
കൊൽക്കത്ത- 46,850 രൂപ
ബെംഗളൂരു- 45,600 രൂപ
ഹൈദരാബാദ്- 45,600 രൂപ
പൂനെ- 46,000 രൂപ
വഡോദര- 48,000 രൂപ
അഹമ്മദാബാദ്- 48,000 രൂപ
ജയ്പുര്‍- 46,930 രൂപ
ലഖ്‌നൗ- 46,930 രൂപ
കോയമ്പത്തൂര്‍- 45,980 രൂപ
മധുര- 45,980 രൂപ
വിജയവാഡ- 45,600 രൂപ
പാറ്റ്ന- 46,000 രൂപ
നാഗ്പൂര്‍- 46,000 രൂപ
ചണ്ഡിഗഡ്- 46,930 രൂപ
സൂറത്ത്- 48,000 രൂപ
ഭുവനേശ്വര്‍- 45,600 രൂപ
മംഗളൂരു- 45,600 രൂപ
വിശാഖപട്ടണം- 45,600 രൂപ
നാസിക് - 46,000 രൂപ
മൈസൂര്‍ - 45,600 രൂപ

2021-22 വർഷത്തെ കേന്ദ്ര ബജറ്റിന് പിന്നാലെയാണ് സ്വർണ വിലയിൽ മാറ്റമുണ്ടായത്. ഫെബ്രുവരി 19ന് കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ക്രമേണ ഉയർന്നിരുന്നു. ബജറ്റിൽ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളിൽ വിലയിൽ ഇടിവുണ്ടായെങ്കിലും ആ പ്രവണതയ്ക്ക് ഉടനടി മാറ്റം വന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യ, ടൺ കണക്കിന് സ്വർണമാണ് ഓരോ വർഷവും ഇറക്കുമതി ചെയ്യപ്പെടുന്നത്.



Key Words: gold price kerala, gold price today, Gold prices, gold price, gold price on may 20, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
Published by: Rajesh V
First published: May 20, 2021, 10:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories