നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

  Gold Price Today| തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

  ഒരു ഗ്രാം സ്വർണത്തിന് 4420 രൂപയും പവന് 35,360 രൂപയുമാണ് ഇന്നത്തെ നിരക്ക്.

  gold price today

  gold price today

  • Share this:
   കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില വർധിച്ചു. ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4420 രൂപയും പവന് 35,360 രൂപയുമാണ് ഇന്നത്തെ നിരക്ക്. തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം തിങ്കളാഴ്ചയും സംസ്ഥാനത്ത് സ്വർണ വില ഉയർന്നിരുന്നു. ഇന്നലെയും ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഇന്നലെ പവന് 35,200 രൂപയും ഗ്രാമിന് 4400 രൂപയുമായിരുന്നു.നേരത്തെ വെള്ളിയാഴ്ച സ്വർണവില പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞിരുന്നു. വ്യാഴാഴ്ച സ്വർണ വില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചിരുന്നു.

   കഴിഞ്ഞ ബുധൻ, ചൊവ്വ ദിവസങ്ങളിലും കേരളത്തിൽ സ്വർണവില കുറഞ്ഞിരുന്നു. ഏപ്രിലിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് കഴിഞ്ഞ 22നായിരുന്നു. പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്ക് ഏപ്രിൽ ഒന്നിനായിരുന്നു. പവന് 33,320 രൂപയും ഗ്രാമിന് 4165 രൂപയുമായിരുന്നു അന്ന്.

   ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞ് നിന്നതിന് ശേഷമാണ് ഏപ്രിലിൽ സ്വർണ വില വർധിച്ചത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലിൽ 2760 രൂപ പവന് കൂടി. മാർച്ചിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാർച്ച് 3ന്) രൂപയുമായിരുന്നു.

   Also Read- ഈ സെലിബ്രിറ്റികൾ അവരുടെ സ്വപ്ന ഭവനങ്ങൾ എങ്ങനെ നിർമ്മിച്ചു എന്ന കാര്യം നിങ്ങളെ ആവേശഭരിതരാക്കും

   അതേസമയം, രാജ്യാന്തര വിപണിയിൽ ഇന്ന് സ്വർണവിലയിൽ വലിയ വർധനവാണുണ്ടായത്. സ്പോട് ഗോൾഡ് വില ഔൺസിന് 19.99 ഉയർന്ന് 1789.04 ഡോളറിലാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. ഇന്നലെ ഇത് 1773.8 ഡോളറായിരുന്നു. കഴിഞ്ഞ ആഴ്ചകളിൽ വില 1780 മറികടന്നിരുന്നു. അതേ പ്രവണതയാണ് ഈ ആഴ്ചയും കാണുന്നത്. സ്വർണവില വൈകാതെ 1790 ലെത്തുമെന്നും വിദഗ്ധർ പറയുന്നു. രാജ്യത്ത് സ്വർണവിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 47,220 രൂപയായി ഉയർന്നു. ഇന്നലെ ഇത് 46,970 രൂപയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇത് 50,000 കടന്നിരുന്നു.രാജ്യാന്തര വിപണി വിലയും വിദേശ വിനിമയ നിരക്കും ഇറക്കുമതി തീരുവയും അടിസ്ഥാനമാക്കിയാണ് സ്വർണ വില നിർണയിക്കുന്നത്.

   കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ഉയർന്ന് നിൽക്കുന്നതിനാൽ സ്വർണവില ഇനിയും വർധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 2020ൽ സമാനമായ സാഹചര്യത്തിൽ 28 ശതമാനം വർധനയാണ് സ്വര്‍ണവിലയിൽ ഉണ്ടായത്. 2020 ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപ എന്ന സര്‍വകാല റെക്കോർഡിലുമെത്തി. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും അടിച്ചിട്ടതോടെ സാമ്പത്തിക വ്യവസ്ഥ നിശ്ചലമാവുകയും നിക്ഷേപകര്‍ സുരക്ഷിതമെന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപിച്ചതുമാണ് വില ഉയരാൻ കാരണം.

   Key Words: gold price kerala, gold price today, Gold prices, gold price, gold price on May 4, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
   Published by:Rajesh V
   First published:
   )}