നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

    Gold Price Today| സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

    ഒരു ഗ്രാം സ്വർണത്തിന് 4545 രൂപയും പവന് 36,360 രൂപയുമായി

    Gold Price Today

    Gold Price Today

    • Share this:
      തിരുവനനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില (Gold Price ) ഇന്ന് വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4545 രൂപയും പവന് 36,360 രൂപയുമായി. ഇതിന് മുൻപ് ഡിസംബർ 23 നാണ് അവസാനമായി സ്വർണവില വർധിച്ചത്. അന്ന് 120 രൂപ പവന് കൂടി 36,280 രൂപയായിരുന്നു. 24, 25,26 തീയതികളിൽ ഇതേ വില തുടർന്നു.

      ഡിസംബർ 17,18,19, 20 തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു സ്വർണം. പവന് 36,560 രൂപയും ഗ്രാമിന് 4570 രൂപയും. ഡിസംബർ മൂന്നിനായിരുന്നു ഈ മാസം ആദ്യമായി സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബർ നാലിന് 35,800 രൂപയായത്. ഇതിനു ശേഷം ഡിസംബർ എട്ടിന് 35,35,960 രൂപയിൽ സ്വർണ വില. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇതേ വില തുടർന്നതിനു ശേഷം ഡിസംബർ 11 ന് 36,080 രൂപയിൽ സ്വർണവില എത്തി.

      ദേശീയതലത്തിലും വില വർധിച്ചു

      തിങ്കളാഴ്ച 10 ഗ്രാം സ്വർണത്തിന് 10 രൂപ വർധിച്ചു. 24 കാരറ്റ് സ്വർണത്തിന് 48,310 രൂപയിലും 22 കാരറ്റിന് 47,310 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിയുടെ വില തിങ്കളാഴ്ച മാറ്റമില്ലാതെ തുടർന്നു. കിലോയ്ക്ക് 62,300 രൂപയാണ് വെള്ളിവില.

      ഗുഡ്‌റിട്ടേൺസ് വെബ്‌സൈറ്റ് പ്രകാരം ഡൽഹിയിൽ 24 കാരറ്റ് സ്വർണത്തിന്റെ വില 51,810 രൂപയും മുംബൈയിൽ 48,310 രൂപയുമാണ്. 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഡൽഹിയിലും മുംബൈയിലും യഥാക്രമം 47,510 രൂപയും 47,310 രൂപയുമാണ് വില.

      ചെന്നൈയിൽ തിങ്കളാഴ്ച 10 ഗ്രാം 24 കാരറ്റ് സ്വർണം 49,650 രൂപയിലും 10 ഗ്രാം 22 കാരറ്റ് സ്വർണം 45,520 രൂപയിലുമാണ് വിൽക്കുന്നത്.

      കൊൽക്കത്തയിൽ 24 കാരറ്റ് സ്വർണ്ണം 50,160 രൂപയിലും 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 47,460 രൂപയിലുമാണ് വിൽക്കുന്നത്.

      എക്സൈസ് തീരുവ, സംസ്ഥാന നികുതികൾ, മേക്കിംഗ് ചാർജുകൾ എന്നിവ കാരണം രാജ്യത്തുടനീളം സ്വർണ്ണത്തിന്റെ വില വ്യത്യാസപ്പെടുന്നു.ചെന്നൈയിൽ ഒരു കിലോ വെള്ളിയുടെ വില തിങ്കളാഴ്ച 66,200 രൂപയും ഡൽഹിയിലും മുംബൈയിലും 62,300 രൂപയുമാണ് വില.

      കൊൽക്കത്തയിലും ബെംഗളൂരുവിലും വെള്ളി കിലോയ്ക്ക് 62,300 രൂപയും ഹൈദരാബാദിൽ 66,200 രൂപയുമാണ്.

      ഡിസംബർ മാസത്തെ സംസ്ഥാനത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      ഡിസംബർ 1- Rs. 35,680
      ഡിസംബർ 2- Rs. 35,680
      ഡിസംബർ 3- Rs. 35,560
      ഡിസംബർ 4- Rs. 35,800
      ഡിസംബർ 5- Rs. 35,800
      ഡിസംബർ 6- Rs. 35,800
      ഡിസംബർ 7- Rs. 35,800
      ഡിസംബർ 8- Rs. 35,960
      ഡിസംബർ 9- Rs. 35,960
      ഡിസംബർ 10- Rs. 35,960
      ഡിസംബർ 11- Rs. 36,080
      ഡിസംബർ 12- Rs. 36,080
      ഡിസംബർ 13- Rs. 36,080
      ഡിസംബർ 14- Rs. 36,200
      ഡിസംബർ 15- Rs. 36,000
      ഡിസംബർ 16- Rs. 36,240
      ഡിസംബർ 17- Rs. 36,560
      ഡിസംബർ 18- Rs. 36,560
      ഡിസംബർ 19- Rs. 36,560
      ഡിസംബർ 20- Rs. 36,560
      ഡിസംബർ 21- Rs. 36,240
      ഡിസംബർ 22- Rs. 36,120
      ഡിസംബർ 23- Rs. 36,280
      ഡിസംബർ 24- Rs. 36,280
      ഡിസംബർ 25- Rs. 36,280
      ഡിസംബർ 26- Rs. 36,280
      ഡിസംബർ 27- Rs. 36,360

      Also Read- Petrol Diesel Price| രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; ‌രാജ്യാന്തര വിപണിയിൽ വില നവംബർ 26ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ
      Published by:Rajesh V
      First published: