തിരുവനന്തപുരം: രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നശേഷം സംസ്ഥാനത്ത് സ്വർണവില (Gold price in kerala) ചൊവ്വാഴ്ച വർധിച്ചു. ഒരു ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 4575 രൂപയും പവന് 36,600 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില ഇന്ന്. ജനുവരി 10നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 35,600 രൂപയായിരുന്നു സ്വർണവില.
കഴിഞ്ഞ മൂന്ന് ദിവസമായി 36,400 രൂപയാണ് ഒരു പവൻ സ്വർണത്തിന്. ജനുവരി 21ന് വില ഉയർന്ന ശേഷം ജനുവരി 22ന് വില വീണ്ടും താഴേക്കു പോയിരുന്നു.
ദേശീയതലത്തിൽ മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ, സ്വർണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 48,595 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 31 രൂപയാണ് ഇന്ന് വർധിച്ചത്. വെള്ളി വില 112 രൂപ ഉയർന്ന് കിലോയ്ക്ക് 64,067 രൂപയായി. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,841.56 ഡോളറിലും യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 1,842.90 ഡോളറിലും സ്ഥിരത പുലർത്തി.
Also Read-
Fuel Price | മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില; ഇന്നത്തെ ഇന്ധന നിരക്കുകൾആഗോള വിപണിയിൽ യു എസ് ഡോളറിന്റെ വില കുതിച്ചുയരുന്നതോടെ സ്വർണവില കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില പെട്ടെന്ന് വില കുറച്ചത്. കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ പിൻവലിച്ചതിന് ശേഷം ഇന്ത്യയിൽ സ്വർണവില വർധിച്ചിരുന്നു. ഈ ട്രെന്റ് തന്നെയാണ് ഇപ്പോഴും തുടരുന്നത്.
ലോകത്തെ മുഴുവൻ ആശങ്കയിലാക്കിയ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം സ്വർണത്തിന്റെ മൂല്യം വർദ്ധിച്ച് വരികയാണ്. 2007 ൽ 10,000 രൂപ പവന് വിലയുണ്ടായിന്ന സ്വർണത്തിന് ഇന്ന് 35,000ത്തിന് മുകളിലാണ് വില. സ്വർണവിലയുടെ ഈ വളർച്ച തന്നെയാണ് ഇത്തരത്തിൽ നിക്ഷേപത്തിന് പ്രിയപ്പെട്ടതാക്കുന്നത്.
അതേസമയം, വില ഇടിവ് താൽക്കാലികമാണെന്നും 2022ൽ സ്വർണവില പുതിയ ഉയരത്തിൽ എത്തുമെന്നുമാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഈ വർഷം അന്താരാഷ്ട്ര തലത്തിൽ സ്വർണവില ട്രോയ് ഔൺസിന് 2,100 ഡോളർ വരെ എത്തിയേക്കാമെന്നാണ് റിപ്പോർട്ടുകൾ.
ജനുവരി മാസത്തിലെ സംസ്ഥാനത്തെ സ്വർണവില പവന്-ജനുവരി 1 - 36,360
ജനുവരി 2 - 36,360
ജനുവരി 3- 36200
ജനുവരി 4- 35920
ജനുവരി 5- 36120
ജനുവരി 6- 35960
ജനുവരി 7- 35680
ജനുവരി 8- 35680
ജനുവരി 9- 35680
ജനുവരി 10- 35,600 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില)
ജനുവരി 11- 35760
ജനുവരി 12- 35840
ജനുവരി 13- 36000
ജനുവരി 14- 36000
ജനുവരി 15- 36,000
ജനുവരി 16- 36,000
ജനുവരി 17- 36,000
ജനുവരി 18- 36,000
ജനുവരി 19- 36,080
ജനുവരി 20- 36,440
ജനുവരി 21- 36,520
ജനുവരി 22 - 36,400
ജനുവരി 23 - 36,400
ജനുവരി 24- 36,400
ജനുവരി 25- 36,600 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
വില ഉയർന്നാലും താഴ്ന്നാലും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ ജനങ്ങൾ കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.