• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| തുടർച്ചയായ വീഴ്ചകൾക്ക് ശേഷം ഇന്ന് സ്വർണവില ഉയർന്നു; പുതിയ നിരക്കുകൾ അറിയാം

Gold Price Today| തുടർച്ചയായ വീഴ്ചകൾക്ക് ശേഷം ഇന്ന് സ്വർണവില ഉയർന്നു; പുതിയ നിരക്കുകൾ അറിയാം

മൂന്ന് ദിവസംകൊണ്ട് പവന് 760 രൂപ ഇടിഞ്ഞെങ്കിലും ഇന്ന് നേരിയ തോതിൽ സ്വർണവില ഉയർന്നു

Gold

Gold

  • Last Updated :
  • Share this:
    തിരുവനന്തപുരം/ ന്യൂഡൽഹി: മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold Price in Kerala) ഉയർന്നു. തുടർച്ചയായി കുറഞ്ഞതിന് ശേഷമാണ് ഇന്ന് വില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഉയർന്നത്. ഇന്നലെ പവന് 320 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസങ്ങളിലെ കുത്തനെയിലുള്ള ഇടിവിൽ 760 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 36,760 രൂപയും ഗ്രാമിന് 4595 രൂപയുമാണ്.

    അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില രണ്ട് രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 62 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

    Also Read- Onam Bumper Lottery| ഇതുവരെ വിറ്റത് 319 കോടി രൂപയുടെ ടിക്കറ്റുകൾ; 25 കോടിയുടെ ഓണം ബംപർ ലോട്ടറി നറുക്കെടുപ്പ് നാളെ

    ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവില. ഓണക്കാലത്ത് ദിവസങ്ങളോളം ഒരേനിലയിൽ തുടർന്ന സ്വർണവില സെപ്റ്റംബർ 14നാണ് കുറഞ്ഞുതുടങ്ങിയത്. വ്യാഴാഴ്ച പവന് 36,960 ആയിരുന്നു. വ്യാഴാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ബുധനാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞ് ഗ്രാമിന് 4,640 രൂപയിലും പവന് 37,120 രൂപയിലുമാണ് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമാണ്.

    ദേശീയതലത്തിൽ ഇന്നും സ്വർണവില താഴ്ന്നു. രാജ്യത്ത് സ്വർണവില ഇന്നലെ ആറുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. 24 കാരറ്റ് 10 സ്വർണത്തിന് 49,960 രൂപയാണ് ഇന്ന്. 22 കാരറ്റിന് 45,800 രൂപയും.

    സെപ്റ്റംബർ മാസത്തെ സ്വർണവിലവിവര പട്ടിക ചുവടെ

    സെപ്റ്റംബർ 1- 37, 200 രൂപ
    സെപ്റ്റംബർ 2- 37,120 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    സെപ്റ്റംബർ 3- 37,320 രൂപ
    സെപ്റ്റംബർ 4- 37,320 രൂപ
    സെപ്റ്റംബർ 5- 37,400 രൂപ
    സെപ്റ്റംബർ 6- 37,520 രൂപ
    സെപ്റ്റംബർ 7- 37,120 രൂപ
    സെപ്റ്റംബർ 8- 37,320 രൂപ
    സെപ്റ്റംബർ 9- 37,400 രൂപ
    സെപ്റ്റംബർ 10- 37,400 രൂപ
    സെപ്റ്റംബർ 11- 37,400 രൂപ
    സെപ്റ്റംബർ 12- 37,400 രൂപ
    സെപ്റ്റംബർ 13- 37,400 രൂപ
    സെപ്റ്റംബർ 14- 37,120 രൂപ
    സെപ്റ്റംബർ 15- 36,960 രൂപ
    സെപ്റ്റംബർ 16- 36,640 രൂപ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    സെപ്റ്റംബർ 17- 36,760 രൂപ

    Also Read- Gautam Adani | ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ കോടീശ്വരന്‍; ബെര്‍ണാഡ് അര്‍നോള്‍ട്ട് മൂന്നാം സ്ഥാനത്തേക്ക്

    തലമുറകളായി സ്വർണം മൂല്യവത്തായ ഒരു വസ്തുവാണ്. സ്വർണ്ണത്തിന്റെ ദീർഘകാല മൂല്യം അതിന്റെ സ്ഥിരതയും കാലാകാലങ്ങളിലെ ആകർഷകത്വവും സൂചിപ്പിക്കുന്നു. സാമ്പത്തികമാന്ദ്യ സമയത്ത് അതിന്റെ മൂല്യം വേഗത്തിൽ വീണ്ടെടുക്കുന്നതിനാൽ നിക്ഷേപകർ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നായി സ്വർണത്തെ കണക്കാക്കുന്നു. സ്റ്റോക്ക് മാർക്കറ്റിന്റെ അല്ലെങ്കിൽ സാമ്പത്തിക ചലനങ്ങളുടെ വിപരീത ദിശയിൽ സ്വർണത്തിന്റെ മൂല്യം ഇടയ്ക്കിടെ മാറുന്നു.
    Published by:Rajesh V
    First published: