തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം ഇന്ന് സ്വർണവില (Gold Price in Kerala) ഉയർന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 37,960 രൂപയും ഒരു ഗ്രാമിന്റെ വില 4745 രൂപയുമായി. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് രാജ്യാന്തര വിപണിയില്‍ അനിശ്ചിതത്വം ഉടലെടുത്തതോടെ സ്വര്‍ണ വില കുത്തനെ കൂടിയിരുന്നു.
ഈ മാസം ഒന്‍പതിന് വില ഏറ്റവും ഉയര്‍ന്ന നിലയായ 40,560ല്‍ എത്തിയിരുന്നു. പിന്നീട് സ്വർണവില ഗണ്യമായി കുറയുന്ന കാഴ്ചയാണ് കണ്ടത്. മാർച്ച് 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. യുദ്ധ സാഹചര്യങ്ങളിൽ അയവു വരുന്നതും, ബോണ്ട് മുന്നേറ്റവും, ഓഹരി വിപണിയിലെ ഉണർവും സ്വർണത്തിന്റെ വീഴ്ചക്ക് കാരണമാണ്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Also Read-
Sthree Sakthi SS-304, Kerala Lottery Result | സ്ത്രീശക്തി SS-304 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ, സംസ്ഥാന നികുതികൾ തുടങ്ങി നിരവധി ഘടകങ്ങൾ കാരണം പ്രധാന നഗരങ്ങളിൽ സ്വർണത്തിന്റെ വിലയിൽ ദിനംപ്രതി വ്യത്യാസം വരുന്നു.
ഈ മാസത്തെ സ്വർണ വിലവിവര പട്ടിക ചുവടെ (പവന്)
മാർച്ച് 1: 37,360 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില
മാർച്ച് 2: 38160
മാർച്ച് 3: 37840
മാർച്ച് 4: 38160
മാർച്ച് 5: 38,720
മാർച്ച് 6: 38,720
മാർച്ച് 7: 39,520
മാർച്ച് 8: 39,520
മാർച്ച് 9: 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
മാർച്ച് 9: രാവിലെ 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), ഉച്ചയ്ക്ക് 39840
മാർച്ച് 10: 38,560
മാർച്ച് 11: 38,560
മാർച്ച് 12: 38,720
മാർച്ച് 13: 38,720
മാർച്ച് 14: 38,480
മാർച്ച് 15: 38,080
മാർച്ച് 16: 37,840
മാർച്ച് 17: 37,960
അതേസമയം, വില കുറഞ്ഞാലും കൂടിയാലും സുരക്ഷിത നിക്ഷേപമായാണ് ഈ മഞ്ഞലോഹത്തെ കാണുന്നത്. 2008 ൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ ഗൗരവമായി പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസം ജനങ്ങൾക്കിടയിൽ ശക്തമാണ്. സ്വർണത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ ഇതു ശരിയാണെന്നും കാണാം. 2007 കാലഘട്ടത്തിൽ പവന് 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില നാലിരട്ടിയോട് അടുത്ത് നിൽക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.