• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവിപണിയിൽ വീണ്ടും ഉണർവ്; ഇന്ന് വില കൂടി; നിരക്കുകൾ അറിയാം

Gold Price Today| സ്വർണവിപണിയിൽ വീണ്ടും ഉണർവ്; ഇന്ന് വില കൂടി; നിരക്കുകൾ അറിയാം

ഒരു പവൻ സ്വർണത്തിന് 37320 രൂപയും ഗ്രാമിന് 4665 രൂപയുമായി

Gold

Gold

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ  (Gold Price in Kerala)  ശേഷം വർധനവ്. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 37320 രൂപയും ഗ്രാമിന് 4665 രൂപയുമായി. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ് സ്വർണവില 37,120 രൂപയായിരുന്നു. വ്യാഴാഴ്ച പവന് 400 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വർണവില പവന് 680 രൂപയാണ് കുറഞ്ഞത്. ഓഗസ്റ്റ് 31 ന് പവന് 200 രൂപ കുറഞ്ഞിരുന്നു.

    ഇക്കഴിഞ്ഞ ആഴ്ച സ്വർണവില വൻതോതിൽ കുറഞ്ഞിരുന്നു. വെള്ളി, ശനി ദിവസങ്ങളിൽ തുടർച്ചയായി സ്വർണവില കുറഞ്ഞിരുന്നു. ശനിയാഴ്ച 280 രൂപയുടെ ഇടിവാണ് ഉണ്ടായത്. വെള്ളി, ശനി ദിവസങ്ങളിലായി 360 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.

    ദേശീയതലത്തിൽ 24 കാരറ്റിന്റെയും 22 കാരറ്റിന്റെയും സ്വർണ വില ഇന്ന് വീണ്ടും കുറഞ്ഞു. ശനിയാഴ്ച ഇന്ത്യയിലെ 24 കാരറ്റ് സ്വർണ്ണത്തിന്റെ (10 ഗ്രാം) വില 50,620 രൂപയും 22 കാരറ്റ് സ്വർണ്ണത്തിന് (10 ഗ്രാം) 46,400 രൂപയുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകളുണ്ടായി. ചെന്നൈയിൽ 24 കാരറ്റിന് (10 ഗ്രാം) 52,285 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,927 രൂപയുമാണ് ഇന്നത്തെ സ്വർണ വില. ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 50,780 രൂപയും 22 കാരറ്റിന് (10 ഗ്രാം) 46,550 രൂപയുമാണ്. കൊൽക്കത്തയിലും മുംബൈയിലും 24 കാരറ്റിന് (10 ഗ്രാം) 50,620 രൂപയും 22 കാരറ്റിന് (10 ഗ്രാം) 46,400 രൂപയുമാണ് വില.

    ഓഗസ്റ്റ് മാസത്തെ സ്വർണ്ണവിലവിവര പട്ടിക ചുവടെ (പവന്):

    ഓഗസ്റ്റ് 1- 37,680 രൂപ
    ഓഗസ്റ്റ് 2- 37,880 രൂപ
    ഓഗസ്റ്റ് 3- 37,720 രൂപ
    ഓഗസ്റ്റ് 4- 38,000 രൂപ (രാവിലെ), 38,200 (ഉച്ചയ്ക്ക്ശേഷം)
    ഓഗസ്റ്റ് 5 - 38,120 രൂപ
    ഓഗസ്റ്റ് 6 - 37,800 രൂപ
    ഓഗസ്റ്റ് 7- 38,040 രൂപ
    ഓഗസ്റ്റ് 8 - 38,040 രൂപ
    ഓഗസ്റ്റ് 9- 38,360 രൂപ
    ഓഗസ്റ്റ് 10- 38,080 രൂപ
    ഓഗസ്റ്റ് 10- 37.880 രൂപ
    ഓഗസ്റ്റ് 11- 37,880 രൂപ
    ഓഗസ്റ്റ് 12- 38,200 രൂപ
    ഓഗസ്റ്റ് 13- 38,520 രൂപ (ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 14- 38,520 രൂപ (ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 15- 38,520 രൂപ (ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 16- 38,400 രൂപ
    ഓഗസ്റ്റ് 17- 38,320 രൂപ
    ഓഗസ്റ്റ് 18- 38,320 രൂപ
    ഓഗസ്റ്റ് 19- 38,240 രൂപ
    ഓഗസ്റ്റ് 20- 38,240 രൂപ
    ഓഗസ്റ്റ് 21- 38,240 രൂപ
    ഓഗസ്റ്റ് 21- 38,080 രൂപ
    ഓഗസ്റ്റ് 22 (രാവിലെ)- 38,080 രൂപ
    ഓഗസ്റ്റ് 22 (ഉച്ചയ്ക്ക്)-37880 രൂപ
    ഓഗസ്റ്റ് 22 (വൈകിട്ട്)-37680
    ഓഗസ്റ്റ് 23- 37,600 (ഓഗസ്റ്റിലെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഓഗസ്റ്റ് 24- 37,800
    ഓഗസ്റ്റ് 25- 38,200
    ഓഗസ്റ്റ് 26- 38,120
    ഓഗസ്റ്റ് 27- 37,840
    ഓഗസ്റ്റ് 28- 37,840
    ഓഗസ്റ്റ് 29- 37720
    ഓഗസ്റ്റ് 30- 37,800
    ഓഗസ്റ്റ് 31- 37,600

    സെപ്റ്റംബർ മാസത്തെ സ്വർണ്ണവിലവിവര പട്ടിക ചുവടെ (പവന്):

    സെപ്റ്റംബർ 1- 37,200 രൂപ
    സെപ്റ്റംബർ 2- 37,120 രൂപ
    സെപ്റ്റംബർ 3- 37,320 രൂപ

    Also Read- ഈ മാസം 13 ദിവസം ബാങ്ക് അവധി; ഈ മാസത്തെ ബാങ്ക് അവധി ദിവസങ്ങൾ

    ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.
    Published by:Rajesh V
    First published: