• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവില കൂടി; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today| സ്വർണവില കൂടി; ഇന്നത്തെ നിരക്കുകൾ അറിയാം

ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 4775 രൂപയും പവന് 38,200 രൂപയുമായി

Gold

Gold

  • Share this:
    തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് സ്വർണവില (Gold Price in Kerala) ഇന്ന് വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 4775 രൂപയും പവന് 38,200 രൂപയുമായി. ഞായറാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. വെള്ളിയാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടി 38,200 രൂപയും 4775 രൂപയുമായിരുന്നു സ്വർണവില. ജൂൺ 16ന് പവന് 38,040 രൂപയും ഗ്രാമിന് 4755 രൂപയുമായിരുന്നു വില. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചായിരുന്നു ഈ വിലയിൽ എത്തിയത്. രണ്ട് ദിവസം തുടർച്ചയായി വില കുറഞ്ഞ ശേഷമായിരുന്നു വില വർധനവ്. ബുധനാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയു൦ കുറഞ്ഞിരുന്നു. ഗ്രാമിന് 4715 രൂപയു൦ പവന് 37,720 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഈ മാസം 11, 12, 13 തീയതികളിലായിരുന്നു ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 38,680 രൂപയായിരുന്നു ഈ തീയതികളിൽ സ്വർണവില.

    ദേശീയതലത്തിൽ തിങ്കളാഴ്ച സ്വർണവില വർധിച്ചു. 22 കാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് 47,650 രൂപയിൽ നിന്ന് 100 രൂപ ഉയർന്ന് 47,750 രൂപയിലെത്തി. 24 കാരറ്റ് സ്വർണത്തിന്റെ വില 100 രൂപ കൂടി 51,980 രൂപയിൽ നിന്ന് 52,080 രൂപയായി.

    Also Read- Fuel Price | വിലവർധനയില്ലാതെ 30 ദിവസം, രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു

    ഇന്നത്തെ 22 കാരറ്റ് സ്വർണ്ണത്തിന്റെ വിവിധ നഗരങ്ങളിലെ വില ഇങ്ങനെ- ചെന്നൈ: 47,850 രൂപ, മുംബൈ: 47,750 രൂപ, ഡൽഹി: 47,780 രൂപ, കൊൽക്കത്ത: 47,780 രൂപ, ബെംഗളൂരു : 47,780 രൂപ,  ഹൈദരാബാദ്: 47,550 രൂപ, അഹമ്മദാബാദ്: 47,760 രൂപ, ജയ്പൂർ: 47,900 രൂപ, ലഖ്‌നൗ: 47,900 രൂപ, പട്‌ന: 47,800 രൂപ, ചണ്ഡീഗഡ്: 47,900 രൂപ, ഭുവനേശ്വർ: 47,780 രൂപ.

    മേക്കിംഗ് ചാർജുകൾ, എക്സൈസ് തീരുവ, സംസ്ഥാന നികുതികൾ തുടങ്ങിയ ഘടകങ്ങൾ കാരണം സ്വർണ്ണത്തിന്റെ വില ഓരോ ദിവസവും മാറിമറിയുന്നു.

    ജൂൺ മാസത്തിലെ സംസ്ഥാനത്തെ സ്വർണ വിലവിവര പട്ടിക ചുവടെ:

    ജൂൺ 1 - 38,000 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജൂൺ 2 - 38,080 രൂപ
    ജൂൺ 3 - 38,480 രൂപ
    ജൂൺ 4 - 38,200 രൂപ
    ജൂൺ 5 - 38,200 രൂപ
    ജൂൺ 6 - 38,280 രൂപ
    ജൂൺ 7 - 38,080 രൂപ
    ജൂൺ 8 - 38,160 രൂപ
    ജൂൺ 9 - 38,360 രൂപ
    ജൂൺ 10 - 38,200 രൂപ
    ജൂൺ 11 - 38,680 രൂപ
    ജൂൺ 12 - 38,680 രൂപ
    ജൂൺ 13 - 38,680 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ജൂണ്‍ 14- 37,920 രൂപ
    ജൂൺ 15- 37,720 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജൂൺ 16- 38,040 രൂപ
    ജൂൺ 17- 38,200 രൂപ
    ജൂൺ 18- 38,120 രൂപ
    ജൂൺ 19- 38,120 രൂപ
    ജൂൺ 20- 38,200 രൂപ
    Published by:Rajesh V
    First published: