• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവിലയിൽ ചാഞ്ചാട്ടം; ഇന്ന് വില ഉയര്‍ന്നു; പുതിയ നിരക്കുകൾ അറിയാം

Gold Price Today| സ്വർണവിലയിൽ ചാഞ്ചാട്ടം; ഇന്ന് വില ഉയര്‍ന്നു; പുതിയ നിരക്കുകൾ അറിയാം

ഇതോടെ സ്വർണവില ഗ്രാമിന് 4595 രൂപയും പവന് 36,760 രൂപയുമായി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം/ ന്യൂഡല്‍ഹി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് വർധിച്ചു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു. ഇതോടെ സ്വർണവില ഗ്രാമിന് 4595 രൂപയും പവന് 36,760 രൂപയുമായി. തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസം വിലയില്‍ സ്ഥിരത കൈവരിച്ച ശേഷമാണ് സ്വര്‍ണവില ഇന്നലെ വീണ്ടും താഴേക്ക് പോയത്. ഒരു പവന്‍ സ്വര്‍ണത്തിന് 36,680 രൂപയായിരുന്നു ഞായറാഴ്ചത്തെ വില.

    ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു 16ാം തീയതിയിലെ സ്വർണവില. ഓണക്കാലത്ത് ദിവസങ്ങളോളം ഒരേനിലയിൽ തുടർന്ന സ്വർണവില സെപ്റ്റംബർ 14നാണ് കുറഞ്ഞുതുടങ്ങിയത്. വ്യാഴാഴ്ച പവന് 36,960 ആയിരുന്നു. വ്യാഴാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ബുധനാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞ് ഗ്രാമിന് 4,640 രൂപയിലും പവന് 37,120 രൂപയിലുമാണ് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമാണ്.

    അതേസമയം ദേശീയതലത്തില്‍ സ്വർണവിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 49,320 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 45,180 രൂപയുമാണ് വില.

    കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകളുണ്ടായി. ചെന്നൈയിൽ ഇന്ന് 24 കാരറ്റിന് (10 ഗ്രാം) 52,285 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,927 രൂപയുമാണ്.
    ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 50,170 രൂപയും 22 കാരറ്റിന് (10 ഗ്രാം) 46,000 രൂപയുമാണ്. കൊൽക്കത്തയിൽ 24 കാരറ്റിന് (10 ഗ്രാം) 50,020 രൂപയും 22 കാരറ്റിന് (10 ഗ്രാം) 45,850 രൂപയുമാണ്. മുംബൈയിലും ഇതേനിരക്കിലാണ് സ്വർണവില.

    സെപ്റ്റംബർ മാസത്തെ സ്വർണവിലവിവര പട്ടിക ചുവടെ (പവന്)

    സെപ്റ്റംബർ 1- 37, 200 രൂപ
    സെപ്റ്റംബർ 2- 37,120 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    സെപ്റ്റംബർ 3- 37,320 രൂപ
    സെപ്റ്റംബർ 4- 37,320 രൂപ
    സെപ്റ്റംബർ 5- 37,400 രൂപ
    സെപ്റ്റംബർ 6- 37,520 രൂപ
    സെപ്റ്റംബർ 7- 37,120 രൂപ
    സെപ്റ്റംബർ 8- 37,320 രൂപ
    സെപ്റ്റംബർ 9- 37,400 രൂപ
    സെപ്റ്റംബർ 10- 37,400 രൂപ
    സെപ്റ്റംബർ 11- 37,400 രൂപ
    സെപ്റ്റംബർ 12- 37,400 രൂപ
    സെപ്റ്റംബർ 13- 37,400 രൂപ
    സെപ്റ്റംബർ 14- 37,120 രൂപ
    സെപ്റ്റംബർ 15- 36,960 രൂപ
    സെപ്റ്റംബർ 16- 36,640 രൂപ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    സെപ്റ്റംബർ 17- 36,760 രൂപ
    സെപ്റ്റംബർ 18- 36760 രൂപ
    സെപ്റ്റംബർ 19- 36,680 രൂപ
    സെപ്റ്റംബർ 20- 36,760 രൂപ

    Also Read- ഓണം ബമ്പർ സൂപ്പർ ഹിറ്റ്; പൂജാ ബമ്പർ സമ്മാനത്തുക 10 കോടിയായി ഉയർത്തി

    തലമുറകളായി സ്വർണം മൂല്യവത്തായ ഒരു വസ്തുവാണ്. സ്വർണ്ണത്തിന്റെ ദീർഘകാല മൂല്യം അതിന്റെ സ്ഥിരതയും കാലാകാലങ്ങളിലെ ആകർഷകത്വവും സൂചിപ്പിക്കുന്നു. സാമ്പത്തികമാന്ദ്യ സമയത്ത് അതിന്റെ മൂല്യം വേഗത്തിൽ വീണ്ടെടുക്കുന്നതിനാൽ നിക്ഷേപകർ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നായി സ്വർണത്തെ കണക്കാക്കുന്നു. സ്റ്റോക്ക് മാർക്കറ്റിന്റെ അല്ലെങ്കിൽ സാമ്പത്തിക ചലനങ്ങളുടെ വിപരീത ദിശയിൽ സ്വർണത്തിന്റെ മൂല്യം ഇടയ്ക്കിടെ മാറുന്നു.
    Published by:Rajesh V
    First published: