നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സ്വർണവില വീണ്ടും വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

    Gold Price Today| സ്വർണവില വീണ്ടും വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

    ഇതോ​ടെ ഒരു പ​വ​ൻ സ്വർണത്തിന്റെ വില 36,800 രൂ​പ​യായി. 4600 രൂ​പ​യാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

    Gold Price Today

    Gold Price Today

    • Share this:
      കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ വി​ലയിൽ (Gold Price in Kerala) വീണ്ടും വർധന. ഗ്രാമിന് 10 രൂപയും പ​വ​ന് 80 രൂ​പയുമാണ് ഇന്ന് വർധിച്ചത്. ഇതോ​ടെ ഒരു പ​വ​ൻ സ്വർണത്തിന്റെ വില 36,800 രൂ​പ​യായി. 4600 രൂ​പ​യാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ചൊവ്വാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. 36,920 രൂപയായിരുന്നു ചൊവ്വാഴ്ച ഒരു പവന്. ഇന്നലെ പവന് വില 200 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് നേരിയ വര്‍ധനവ് രേഖപ്പെടുത്തിയത്.

      35760 രൂപയായിരുന്നു നവംബർ ഒന്നിലെ സ്വർണവില. 17ദിവസങ്ങൾക്കപ്പുറം 1040 രൂപയോളമാണ് സ്വർണവില പവന് വർധിച്ചത്. . ഈ മാസം 35760 രൂപയിൽ നിന്ന് 35640 രൂപയിലേക്ക് താഴ്ന്ന ശേഷമാണ് ഒരു പവൻ സ്വർണവില ഉയർന്നത്. വരും ദിവസങ്ങളിൽ സ്വർണവില ഉയരുമെന്ന് വിദഗ്ധർ ഈ മാസം തുടക്കത്തിൽ തന്നെ സൂചന നൽകിയിരുന്നു. 10 ​ഗ്രാം​ സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന്​ 2000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില.

      Also Read- Mutual Funds| മ്യുച്വൽ ഫണ്ട് അക്കൗണ്ട് മൈനറിൽ നിന്ന് മേജറിലേക്ക് മാറ്റുന്നത് എങ്ങനെയാണ്?

      ഒക്ടോബർ മാസത്തിൽ 26നാണ് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്.

      നവംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      നവംബർ 1- Rs. 35,760
      നവംബർ 2- Rs. 35,840
      നവംബർ 3- Rs. 35,640
      നവംബർ 4- Rs. 35,640
      നവംബർ 5- Rs. 35,760
      നവംബര്‍ 6-Rs. 36,080
      നവംബര്‍ 7-Rs. 36,080
      നവംബർ 8- Rs. 36,080
      നവംബർ 9- Rs. 36,000
      നവംബർ 10-Rs.36,160
      നവംബർ 10-Rs.36,160
      നവംബർ 11-Rs.36,720
      നവംബർ 12-Rs.36,720
      നവംബർ 13- Rs. 36,880
      നവംബർ 14- Rs. 36,880
      നവംബർ 15- Rs. 36,720
      നവംബർ 16- Rs. 36,920
      നവംബർ 17- Rs. 36,720
      നവംബർ 18- Rs. 36,800

      Also Read- Karunya Plus KN 395, Kerala Lottery Results | കാരുണ്യ പ്ലസ് കെഎൻ 395 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?
      Published by:Rajesh V
      First published:
      )}