• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

സ്വര്‍ണത്തോട് മലയാളിക്ക് ഭ്രമം കുറഞ്ഞു; വിലയും ഇടിഞ്ഞു


Updated: June 30, 2018, 2:03 PM IST
സ്വര്‍ണത്തോട് മലയാളിക്ക് ഭ്രമം കുറഞ്ഞു; വിലയും ഇടിഞ്ഞു

Updated: June 30, 2018, 2:03 PM IST
കൊച്ചി: മലയാളികള്‍ക്ക് ഏറെ കമ്പമുള്ള ഒന്നാണ് സ്വര്‍ണമെങ്കിലും ഇപ്പോള്‍ പഴയതു പോലെ ഭ്രമമില്ലെന്നാണ് വിപണിയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആഭ്യന്തരവിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതോടെ സ്വര്‍ണവിലയും കുറഞ്ഞു. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളും സ്വര്‍ണത്തിന്റെ വിലക്കുറവിന് കാരണമായി.

സംസ്ഥാനത്ത് പവന് 22,480 രൂപയാണ് ശനിയാഴ്ചത്തെ വില. ഗ്രാമിന് 2810 രൂപയും. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ജൂണ്‍ 15ന് പവന് 23,120 രൂപ വരെ എത്തിയിരുന്നു. പവന് 160 രൂപയാണ് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നത്.
Loading...
രൂപയുടെ മൂല്യം റെക്കോഡ് ഇടിവില്‍നിന്ന് തിരിച്ചുകയറിയതും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു. ഇനിയും വില കുറയുമെന്നാണ് ലഭിക്കുന്ന സൂചന.

 
First published: June 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍