• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്; ഇന്നത്തെ വില അറിയാം

Gold Price Today| സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്; ഇന്നത്തെ വില അറിയാം

ഇന്നലെ മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വിലയിൽ നേരിയ വർധനുണ്ടായിരിക്കുന്നത്.

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഒരു പവന് ഇന്നത്തെ വില 37,720 രൂപയും ഗ്രാമിന് 4715 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വിലയിൽ നേരിയ വർധനുണ്ടായിരിക്കുന്നത്.

    തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതിരുന്നത്. ശനിയാഴ്ച്ച ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

    പവന് 37640 രൂപയായിരുന്നു ഇന്നലെ വില. മെയ് 20 ന് 320 രൂപയായിരുന്നു സ്വര്‍ണത്തിന് വര്‍ധിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ 760 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

    Also Read- ആ 93 പൈസ എവിടെ? കേരളത്തില്‍ പെട്രോളിന് കുറയേണ്ടത് 10.41 രൂപ! പ്രതീക്ഷിച്ച വിലക്കുറവുണ്ടാകാതെ ഇന്ധനനിരക്ക്

    മെയ് മാസത്തെ സ്വര്‍ണവില, പവന്:

    മെയ് 1: 37,920
    മെയ് 2: 37,760
    മെയ് 3: 37,760
    മെയ് 4: 37,600
    മെയ് 5: 37,920
    മെയ് 6: 37,680
    മെയ് 7: 37,920
    മെയ് 8: 37,920
    മെയ് 9: 38,000 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
    മെയ് 10: 37,680
    മെയ് 11: 37,400
    മെയ് 12: 37,760
    മെയ് 13: 37,160
    മെയ് 14: 37,000
    മെയ് 15: 37,000
    മെയ് 16: 37,000
    മെയ് 17: 37,240
    മെയ് 18: 36,880 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
    മെയ് 19: 37,040
    മെയ് 20: 37,360
    മെയ് 21: 37,640
    മെയ് 22: 37,640
    മെയ് 23: 37,720

    വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
    Published by:Naseeba TC
    First published: