• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സ്വർണ്ണം ഏറ്റവും ഉയർന്ന വിലയിൽ; ഇന്നത്തെ നിരക്കുകൾ

Gold Price | സ്വർണ്ണം ഏറ്റവും ഉയർന്ന വിലയിൽ; ഇന്നത്തെ നിരക്കുകൾ

ഇന്നത്തെ സ്വർണ്ണവില

Gold Price Today

Gold Price Today

  • Share this:
    സംസ്ഥാനത്ത് മാർച്ച് മാസത്തിലെ ഏറ്റവും ഉയർന്ന നിലയിൽ സ്വർണ്ണവില (gold price). ഒരു പവന് 38,720 രൂപയാണ് ഇന്നത്തെ നിരക്ക്. ദേശീയ വിപണിയിൽ 24 കാരറ്റ് സ്വർണ്ണം 10 ഗ്രാമിന് വില മാർച്ച് 5 ശനിയാഴ്ച 52,050 രൂപയിലെത്തി. ഇന്നലത്തെ വിലയിൽ നിന്ന് 10 രൂപ വർധിച്ചു. ഒരു കിലോ വെള്ളിയുടെ മൂല്യം 2000 രൂപ ഉയർന്ന് ഇന്ന് 70,000 രൂപയിലെത്തി.

    സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജ്ജ് എന്നിങ്ങനെ വിവിധ ഘടകങ്ങൾ കാരണം സ്വർണ്ണത്തിന്റെ വില ദിനംപ്രതി മാറുന്നു. ചില പ്രധാന ഇന്ത്യൻ നഗരങ്ങളിലെ ഇന്നത്തെ സ്വർണ്ണ വില ഇതാ:

    മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് 47,710 രൂപയാണ് വില. ചെന്നൈയിൽ, ഗുഡ് റിട്ടേൺസ് വെബ്‌സൈറ്റ് അനുസരിച്ച്, അതേ അളവിലുള്ള 22 കാരറ്റ് പ്യൂരിറ്റി സ്വർണ്ണത്തിന്റെ മൂല്യം നിലവിൽ 48,840 രൂപയാണ്.

    മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 52,050 രൂപയാണ് വില. ചെന്നൈയിൽ അതേ അളവ് 53,280 രൂപയ്ക്ക് വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു.

    ബെംഗളൂരു, ഹൈദരാബാദ്, മൈസൂർ എന്നിവിടങ്ങളിൽ 22 കാരറ്റ് സ്വർണം 10 ഗ്രാമിന് 47,710 രൂപയ്ക്ക് ലഭ്യമാണ്. മൂന്ന് തെക്കൻ നഗരങ്ങളിൽ 24 കാരറ്റ് സംശുദ്ധി സ്വർണ്ണത്തിന് വില നിലവിൽ 52,050 രൂപയാണ്.

    കോയമ്പത്തൂരിലും മധുരയിലും 22 കാരറ്റ് സ്വർണം 10 ഗ്രാമിന് 48,840 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേ അളവിലുള്ള 24 കാരറ്റ് പ്യൂരിറ്റി സ്വർണ്ണം 53,280 രൂപയ്ക്കാണ് വിൽക്കുന്നത്.

    ലഖ്‌നൗവിലും ചണ്ഡീഗഢിലുമായി പത്ത് ഗ്രാം 22 കാരറ്റ് സ്വർണം 47,860 രൂപയ്ക്കാണ് വാങ്ങുന്നത്. രണ്ട് വടക്കൻ നഗരങ്ങളിലെ അതേ അളവിലുള്ള 24 കാരറ്റ് പ്യൂരിറ്റി 52,200 രൂപയ്ക്കാണ് വാങ്ങുന്നത്.

    പൂനെയിലും വഡോദരയിലും 24 കാരറ്റ് സ്വർണ്ണം 10 ഗ്രാമിന് യഥാക്രമം 52,120 രൂപയും 52,110 രൂപയുമാണ് വില. 22 കാരറ്റ് പരിശുദ്ധിയുടെ അതേ അളവ് യഥാക്രമം 47,780 രൂപയ്ക്കും 47,760 രൂപയ്ക്കും വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു. അഹമ്മദാബാദിൽ, 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് നിലവിൽ 52,080 രൂപയാണ് വില, അതേസമയം 22 കാരറ്റ് പ്യൂരിറ്റിയുടെ അതേ സ്വർണ്ണം 47,740 രൂപയാണ്.

    ഏറ്റവും പുതിയ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (MCX) ഡാറ്റ സൂചിപ്പിക്കുന്നത് പ്രകാരം സ്വർണ്ണ ഫ്യൂച്ചറുകൾ 1.50 ശതമാനം ഉയർന്ന് 52,549.00 രൂപയിലെത്തി. ഈ വർഷം മെയ് 5 ന് മെച്യൂരിറ്റി പ്രാപിക്കുന്ന സിൽവർ ഫ്യൂച്ചറുകൾ 1.87 ശതമാനം ഉയർന്ന് 69,173.00 രൂപയിലെത്തി.
    Published by:user_57
    First published: