• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | തുടര്‍ച്ചയായ രണ്ടാം ദിവസത്തിന് ശേഷം സ്വര്‍ണവിലയില്‍ ഇടിവ് ; ഇന്നത്തെ വില അറിയാം

Gold Price Today | തുടര്‍ച്ചയായ രണ്ടാം ദിവസത്തിന് ശേഷം സ്വര്‍ണവിലയില്‍ ഇടിവ് ; ഇന്നത്തെ വില അറിയാം

ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഒക്ടോബർ 6 മുതൽ 9 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. തുടര്‍ച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ നിന്നിരുന്ന വിപണിയില്‍  പവന് 280 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.  ഒരു പവന്‍ സ്വര്‍ണത്തിന് 37400 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 4675 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസം 27,28 ദിവസങ്ങളിലായി 37680 എന്ന നിലയില്‍ തുടര്‍ന്ന സ്വര്‍ണവിപണിയിലാണ് ഇന്ന് ഇടിവുണ്ടായത്.

ഒക്ടോബർ 6 മുതൽ 9 വരെയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്.

സംസ്ഥാനത്ത് ഒക്ടോബർ മാസത്തെ സ്വർണവില (പവന്)

ഒക്ടോബർ 1- 37,200 രൂപ
ഒക്ടോബർ 2- 37,200 രൂപ
ഒക്ടോബർ 3- 37480 രൂപ
ഒക്ടോബർ 4- 37880 രൂപ
ഒക്ടോബർ 5- 38200 രൂപ
ഒക്ടോബർ 6- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 7- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 8- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 9- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 10- 38,080 രൂപ
ഒക്ടോബർ 11-37,520 രൂപ
ഒക്ടോബർ 12- 37,320 രൂപ
ഒക്ടോബർ 13- 37,400 രൂപ
ഒക്ടോബർ 14- 37,400 രൂപ
ഒക്ടോബർ 15- 36,960 രൂപ (മാസത്തിലെ ഏറ്റവും കുറഞ്ഞത്) ഒക്ടോബർ 15(ഉച്ചയ്ക്ക് ശേഷം)-37160
ഒക്ടോബർ 16- 37,160 രൂപ
ഒക്ടോബർ 17- 37,160 രൂപ
ഒക്ടോബർ 18- 37,160 രൂപ
ഒക്ടോബർ 19- 37,240 രൂപ
ഒക്ടോബർ 20- 37,080 രൂപ
ഒക്ടോബർ 21- 37,000 രൂപ
ഒക്ടോബർ 22- 37,600 രൂപ
ഒക്ടോബർ 23- 37,600 രൂപ
ഒക്ടോബർ 24- 37,600 രൂപ
ഒക്ടോബർ 25- 37,480 രൂപ
ഒക്ടോബർ 26- 37,600 രൂപ
ഒക്ടോബർ 27- 37680 രൂപ
ഒക്ടോബർ 28- 37680 രൂപ
ഒക്ടോബർ 29- 37,400 രൂപ

ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Published by:Arun krishna
First published: