• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today, April 8: സ്വർണവിലയിൽ ഇന്ന് മാറ്റമുണ്ടോ? നിരക്കുകൾ അറിയാം

Gold Price Today, April 8: സ്വർണവിലയിൽ ഇന്ന് മാറ്റമുണ്ടോ? നിരക്കുകൾ അറിയാം

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സ്വർണവില വർധനവിന്റെ പാതയിലായിരുന്നു. ഇനി വരും ദിവസങ്ങളിലും ഈ ട്രെൻഡ് തുടരുമോ എന്ന ആശങ്കയാവും സ്വർണം വാങ്ങാൻ ആലോചിക്കുന്നവരുടെ മനസ്സിലിപ്പോൾ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5580 രൂപയും പവന് 44,640 രൂപയുമാണ് ഇന്ന്. ബുധനാഴ്ച സർവകാല റെക്കോഡിലെത്തിയ സ്വർണവില വ്യാഴം, വെള്ളി ദിവസങ്ങളിൽ കുറഞ്ഞിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ബുധനാഴ്ച 45,000 രൂപ എന്ന സർവകാല റെക്കോഡിലായിരുന്നു സ്വർണവില. വ്യാഴാഴ്ച പവന് 280 രൂപ കുറഞ്ഞിരുന്നു. രണ്ടുദിവസംകൊണ്ട് പവന് 1240 രൂപ വർധിച്ചാണ് ബുധനാഴ്ച സ്വർണവില റെക്കോഡ‍ിലേക്ക് കുതിച്ചുയർന്നത്.

    കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സ്വർണവില വർധനവിന്റെ പാതയിലായിരുന്നു. ഇനി വരും ദിവസങ്ങളിലും ഈ ട്രെൻഡ് തുടരുമോ എന്ന ആശങ്കയാവും സ്വർണം വാങ്ങാൻ ആലോചിക്കുന്നവരുടെ മനസ്സിലിപ്പോൾ. പത്തു വർഷം മുൻപുണ്ടായിരുന്ന സ്വർണവിലയേക്കാൾ ഇരട്ടിയിൽ കൂടുതൽ വർധനവാണ് ഇപ്പോൾ. ഒരു ഗ്രാം സ്വർണത്തിന് 2,700 രൂപയായിരുന്നു അന്നത്തെ നിരക്ക്, പവന് 21,600 രൂപയും.

    Also Read- RBI ധനനയം: പലിശ നിരക്കിൽ മാറ്റമില്ല; സുപ്രധാന തീരുമാനങ്ങൾ എന്തെല്ലാം?

    ഏപ്രിൽ മാസത്തെ സ്വർണവില (പവന്)

    ഏപ്രിൽ 1: 44,000
    ഏപ്രിൽ 2: 44,000
    ഏപ്രിൽ 3: 43,760 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 4: 44,240
    ഏപ്രിൽ 5: 45,000 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 6: 44,720
    ഏപ്രിൽ 7: 44,640
    ഏപ്രിൽ 8 : 44,640

    Also Read- നിങ്ങളുടെ നിക്ഷേപങ്ങൾക്ക് ആരെ നോമിനിയാക്കാം? അറിയേണ്ട കാര്യങ്ങൾ

    വില കൂടിയാലും കുറഞ്ഞാലും സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലാണ് സ്വർണത്തെ ജനങ്ങൾ കാണുന്നത്. ലോകത്തുതന്നെ സ്വര്‍ണ ഉപഭോഗത്തില്‍ മുന്‍നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇറക്കുമതി കുറയ്ക്കാനും ബദല്‍ നിക്ഷേപ സാധ്യതകള്‍ നിര്‍ദ്ദേശിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴും രാജ്യത്ത് സമ്പത്തിന്റേയും അന്തസിന്റേയും സാംസ്‌കാരിക പ്രതീകമായി സ്വര്‍ണം നിലകൊള്ളുകയാണ്.

    Published by:Rajesh V
    First published: