നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

    Gold Price Today| സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

    ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം (One Gram) സ്വർണത്തിന് 4480 രൂപയും പവന് 35,840 രൂപയുമായി.

    gold price today

    gold price today

    • Share this:
      കൊച്ചി/ ന്യൂഡൽഹി: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price in kerala) ഇന്ന് വർധനവുണ്ടായി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം (One Gram) സ്വർണത്തിന് 4480 രൂപയും പവന് 35,840 രൂപയുമായി. ഇന്നലെ സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price) മാറ്റമുണ്ടായിരുന്നില്ല. അതേസമയം ദേശീയതലത്തിൽ സ്വർണവിലയിൽ ഇന്ന് മാറ്റമുണ്ടായില്ല. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില എംസിഎക്സ് കമ്മോഡിറ്റി വിപണിയിൽ 47,740 രൂപയായി തുടരുകയാണ്. വെള്ളിക്ക് കിലോയ്ക്ക് 64,400 രൂപയാണ് (Silver Price)ഇന്നത്തെ വില. ഇന്നലെ ഇത് 64,600 രൂപയായിരുന്നു. രാജ്യാന്തര വിപണിയില്‍ ചെറിയ വർധനവുണ്ടായി. സ്വര്‍ണം ഔണ്‍സിന് 1,794.48 ഡോളറാണ്. ഇന്നലത്തെ വിലയിൽ നിന്ന് 0.14 ശതമാനം വർധനവിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

      ഒക്ടോബറിൽ വില ഉയർന്നു

      ഒക്ടോബര്‍ 26നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഒക്ടോബറിലെ കുറഞ്ഞ നിരക്ക്. ഒക്ടോബറില്‍ വില ഉയര്‍ന്നത് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പണപ്പെരുപ്പം ഉയരുന്നതിനാല്‍ വില താല്‍ക്കാലികമായി ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ തുടക്കം മുതല്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

      സെപ്റ്റംബറിൽ താഴോട്ട്

      സെപ്റ്റംബര്‍ നാലു മുതല്‍ ആറു വരെ ഒരു പവന്‍ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില. ഇതായിരുന്നു സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീട് വില കുറഞ്ഞു. സെപ്റ്റംബര്‍ 30ന് കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. പവന് 34,440 രൂപയായിരുന്നു വില. ഈ മാസം വില ഉയര്‍ന്നെങ്കില്‍ കഴിഞ്ഞ മാസം പവന് 1,000 രൂപയാണ് കുറഞ്ഞത്. ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും സെപ്റ്റംബറിൽ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു . ഡോളറിന്റെ വിനിമയ മൂല്യം ഉയര്‍ന്നതും തിരിച്ചടിയായി മാറിയിരുന്നു.

      രാജ്യത്ത് സ്വർണവില 52,000 രൂപ കടക്കുമെന്ന്​ പ്രവചനം

      രാജ്യത്ത് സ്വർണത്തിന്‍റെ വില ഉയരുമെന്ന്​ പ്രവചനം. 10 ​ഗ്രാം​ സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന്​ 2000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില. യു.എസ്​ സമ്പദ്​വ്യവസ്ഥയിലെ മാറ്റവും​ ഫെഡറൽ റിസർവിന്‍റെ സമീപനവും ഇനിയും സ്വർണവില ഉയരാൻ ഇടയാക്കുമെന്നാണ്​ സൂചന. പണപ്പെരുപ്പം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നു. ഇത് രാജ്യത്തെ വിലവർദ്ധനക്ക്​ ഇടയാക്കുമെന്നാണ്​ സൂചന.

      എവർഗ്രാൻഡെ പ്രതിസന്ധി, വൈദ്യുതി ക്ഷാമം, യു എസ്​-ചൈന ചർച്ച, കോവിഡ്​ ഡെൽറ്റ വേരിയന്‍റ്​ കേസുകളടെ വർധന എന്നിവയും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാ​ധീനിച്ചേക്കും. കോവിഡിന്​ ശേഷം സ്വർണത്തി​ന്റേയും സ്വർണാഭരണങ്ങളുടെയും ഡിമാൻഡിൽ വർദ്ധനയുണ്ടായിട്ടുണ്ട്​. സ്വർണത്തിന്‍റെ ഡിമാൻഡിൽ 47 ശതമാനവും ആഭരണങ്ങളുടേതിൽ 58 ശതമാനവും വർദ്ധനയുണ്ടായിട്ടുണ്ട്​. ഈ ദീപാവലിക്ക്​ നിയന്ത്രണങ്ങളിൽ കുറവ്​ വന്നതിനാൽ സ്വർണത്തിന്‍റെ വിൽപന ഉയരുമെന്നാണ്​ സൂചന.

      നവംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      നവംബർ 1- Rs. 35,760
      നവംബർ 2- Rs. 35,840

      Also Read- Petrol Diesel Price| പ്രതിഷേധങ്ങൾക്കൊപ്പം വിലവർധനയും തുടരുന്നു; ഇന്ന് പെട്രോളിന് 37 പൈസ കൂട്ടി

      Published by:Rajesh V
      First published:
      )}