നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സ്വർണ വില ഇന്നും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന വില

    Gold Price Today| സ്വർണ വില ഇന്നും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന വില

    ഇന്ന് പവന് 80 രൂപയാണ് കൂടിയത്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് കുത്തനെ ഉയർന്ന് സ്വർണ വില. ഇന്നലെ ആദ്യമായി 36,000 മുകളിൽ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഉയർന്നിരിക്കുന്നത്. 36,120 രൂപയായിരുന്നു ഇന്നലെ വില.

      ഇന്ന് 80 രൂപ കൂടി 36,200 രൂപയായി. ജുലൈ 11 ന് സ്വർണം പവന് 35,800 രൂപയായിരുന്നു വില. ഇതിന് ശേഷം ജുലൈ 12 ന് പവന് വില 35,720 ആയി കുറഞ്ഞു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ദിനേന സ്വർണ വില വർധിച്ചുകൊണ്ടിരിക്കുകയാണ്.

      രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ട്രോയി ഔൺസ് വില 1826.74 ഡോളറായി ഉയർന്നു. 0.01ശതമാനം വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ദേശീയ വിപണിയിൽ വിലയിൽ ചെറിയ കുറവുണ്ടായി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഒരു പവൻ 24 കാരറ്റ് സ്വർണത്തിന് 48,289 രൂപയാണ്.

      You may also like:Petrol price | രണ്ടു മാസത്തിനിടെ കൂടിയത് ലിറ്ററിന് 10 രൂപ; ഇന്നത്തെ പെട്രോൾ നിരക്ക് അറിയാം

      കഴിഞ്ഞ 15 ദിവസങ്ങളിലെ സ്വർണവില (22 ഗ്രാം) ചുവടെ (വില പവന്)

      ജുലൈ 1 - 35,200
      ജുലൈ 2 - 35360
      ജുലൈ 3- 35,440
      ജുലൈ 4- 35,440
      ജുലൈ 5- 35,440
      ജുലൈ 6- 35,520
      ജുലൈ 7- 35,720
      ജുലൈ 8- 35,720
      ജുലൈ 9- 35,800
      ജുലൈ 10- 35,800
      ജുലൈ 11- 35,800
      ജൂലൈ 12- 35720
      ജൂലൈ 13- 35,840
      ജൂലൈ 14- 35,920
      ജൂലൈ 15- 36,120
      ജൂലൈ 16- 36,200

      ആഭരണം എന്ന നിലയില്‍ നിന്ന് വിശ്വസിക്കാവുന്ന നിക്ഷേപമായി ഇന്ന് സ്വർണം മാറിയിട്ടുണ്ട്. 2008ലെ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ ഗൗരവമായി പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസം ജനങ്ങൾക്കിടയിൽ ശക്തമാണ്. മുൻകാല ചരിത്രം പരിശോധിച്ചാൽ ഇതു ശരിയാണെന്നും കാണാനാകും. 2007 കാലഘട്ടത്തിൽ പവന് 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് മൂന്നിരട്ടിയിലധികമാണ് വില. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നത്.
      Published by:Naseeba TC
      First published:
      )}