HOME » NEWS » Money » GOLD PRICE TODAY GOLD PRICES DROPPED IN THE STATE KNOW TODAYS RATES

Gold Price Today | സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്കുകൾ അറിയാം

ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍

News18 Malayalam | news18-malayalam
Updated: June 17, 2021, 12:05 PM IST
Gold Price Today | സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്കുകൾ അറിയാം
പ്രതീകാത്മക ചിത്രം
  • Share this:
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും വിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 22 കാരറ്റ് സ്വർണ്ണം പവന് 400 രൂപ കുറഞ്ഞ് 35,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണവില 4485 രൂപയായി. 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 54 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4893 രൂപ വച്ച് ഒരു പവന് 39144 രൂപയായി.

ദേശീയതലത്തിലും സ്വർണ്ണവിലയിൽ ഇടിവ് നേരിടുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് നിലവിൽ രേഖപ്പെടുത്തുന്നത്. പത്ത് ഗ്രാം സ്വർണ്ണത്തിന് 47,799 രൂപയാണ് ദേശീയ തലത്തിൽ ഇന്നത്തെ നിരക്ക്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണ്ണത്തിന് 1.46% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Also Read-സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് നിർബന്ധം; ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ജൂൺ മാസത്തിന്റെ തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഘട്ടത്തിൽ 36,960 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരുന്നു. പിന്നീട് വില താഴുന്നതാണ് കണ്ടത്. രണ്ടാഴ്ചക്കിടെ 700 രൂപയാണ് പവന് കുറഞ്ഞത്. ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
Published by: Asha Sulfiker
First published: June 17, 2021, 12:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories