നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സ്വർണ വില ഇന്നും കുറഞ്ഞു; ഇന്നത്തെ വില അറിയാം

    Gold Price Today| സ്വർണ വില ഇന്നും കുറഞ്ഞു; ഇന്നത്തെ വില അറിയാം

    ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      തിരുവനന്തപുരം: സ്വർണവിലയിൽ ഇന്നും കുറവ്. ഈ മാസം ഇത് നാലാം തവണയാണ് സ്വർണ വില കുറയുന്നത്. ഇന്ന് 35,680 രൂപയാണ് ഇന്നത്തെ സ്വർണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്നലേയും സ്വർണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. പവന് 35,840 രൂപയായിരുന്നു ഇന്നലത്തെ വില.

      ഓഗസ്റ്റ് ഒന്നിന് 200 രൂപ കുറഞ്ഞ് പവന് 36,000 രൂപയായിരുന്നു. രണ്ടാം തിയതി വിലയിൽ മാറ്റമുണ്ടായില്ല. മൂന്നിന് പവന് 80 രൂപ കുറഞ്ഞ് 35,920 രൂപയായി. ഇന്നലെ ഇതേ നിരക്കിൽ തുടർന്നശേഷമാണ് ഇന്നലെ വില കുറഞ്ഞത്.

      ജൂലൈയിലെ അവസാന മൂന്നു ദിവസം തുടർച്ചയായി സ്വർണവില വർധിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് പവന് 200 രൂപയുടെ കുറവുണ്ടായിരുന്നു. 30ന് ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില- പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയും. ജൂലൈ 20, 16 തീയതികളിലും കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തി. ഒന്നാം തീയതിയാണ് സ്വർണവില ജൂലൈയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയത്. അന്ന് 35200 രൂപയായിരുന്നു പവന് വില.

      Also Read- Petrol Diesel Price Today | തുടർച്ചയായ ഇരുപതാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില; ഇന്നത്തെ നിരക്കുകൾ

      സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ സ്വര്‍ണവില ചുവടെ (വില പവന്, 22 കാരറ്റ്)

      ഓഗസ്റ്റ് 1- 36,000
      ഓഗസ്റ്റ് 2- 36,000
      ഓഗസ്റ്റ് 3- 35,920
      ഓഗസ്റ്റ് 4- 35,920
      ഓഗസ്റ്റ് 5- 35,840

      രാജ്യാന്തര വില, രൂപ- ഡോളർ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി സ്വർണ വില നിർണയിക്കുന്നത്. ഗോൾഡ് അസോസിയേഷനുകളാണ് സ്വർണവില നിശ്ചയിക്കുന്നത്. ആഭരണമെന്നതിൽ നിന്ന് മാറി വിശ്വസിക്കാവുന്ന നിക്ഷേപമായാണ് സ്വർണത്തെ ഇന്ന് ജനം കാണുന്നത്. സ്വർണ നിക്ഷേപത്തിൽ ആളുകൾക്ക് താൽപര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണം 15 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
      Published by:Naseeba TC
      First published:
      )}