• HOME
  • »
  • NEWS
  • »
  • money
  • »
  • GOLD PRICE TODAY GOLD PRICES FALL IN KERALA KNOW TODAYS RATES

Gold Price Today| സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today| വ്യാഴാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കൂടിയിരുന്നു. ബുധനാഴ്ചയും ചൊവ്വാഴ്ചയും കേരളത്തിൽ സ്വർണവില കുറഞ്ഞിരുന്നു.

Gold Price Today

Gold Price Today

  • Share this:
    Gold Price Today| കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കുറഞ്ഞത്. സ്വർണവില പവന് 35,040 രൂപയും ഗ്രാമിന് 4380 രൂപയുമാണ്. വ്യാഴാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കൂടിയിരുന്നു. ബുധനാഴ്ചയും ചൊവ്വാഴ്ചയും കേരളത്തിൽ സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. അതിന് മുൻപ് ഏറ്റവും ഒടുവിലായി വിലയിൽ മാറ്റം വന്നത് ശനിയാഴ്ചയായിരുന്നു. അന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു.

    ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഏപ്രിൽ 22നായിരുന്നു. അന്ന് പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഏപ്രിൽ ഒന്നിന് ആയിരുന്നു. അന്ന് പവന് 33,320 രൂപയും ഗ്രാമിന് 4165 രൂപയുമായിരുന്നു നിരക്ക്.

    ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞുനിന്ന ശേഷമാണ് ഏപ്രിലിൽ സ്വർണ വില വർധിക്കുന്ന പ്രവണത കാണിക്കുന്നത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയുമാണ് പവന് കുറഞ്ഞത്. മാർച്ച് മാസത്തിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാർച്ച് 3 ന്) രൂപയുമായിരുന്നു. എന്നാൽ ഏപ്രിൽ മാസത്തിൽ ഇതുവരെ 2760 രൂപയാണ് കൂടിയത്.

    Also Read- Petrol Diesel Price| പതിനഞ്ചാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില; ഇന്നത്തെ വില അറിയാം

    സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിർണയിക്കപ്പെടുന്നത്. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. സ്വര്‍ണ്ണ നിക്ഷേപത്തിൽ ആളുകൾക്ക് താൽപര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണ്ണം 15% വളർച്ചയാണ് രേഖപ്പെടുത്തിയത്. വിവാഹ സീസണും മറ്റുമായി ആവശ്യം വർധിച്ചതാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയർന്ന് നിൽക്കാൻ കാരണമായി വിലയിരുത്തപ്പെടുന്നത്.

    പണപ്പെരുപ്പം ഇന്ത്യയിലെ സ്വർണ്ണ വിലയിൽ വലിയ സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഉദാഹരണത്തിന്, പണപ്പെരുപ്പം കൂടുമ്പോൾ പലിശനിരക്കും കൂട് ഇത് സ്വർണ്ണവില കുറയാൻ കാരണമാകും. പലിശനിരക്ക് കൂടുമ്പോൾ ആളുകളും നിക്ഷേപകരും സ്വർണം വിൽക്കാനും സർക്കാർ സെക്യൂരിറ്റികൾ വാങ്ങി സ്ഥിര വരുമാനം നേടാനും തിരക്കുകൂട്ടും ഇതോടെ സ്വർണ്ണത്തിന് സ്വാഭാവികമായും വിലക്കയറ്റമുണ്ടാകും. അതുകൊണ്ട് തന്നെ, സ്വർണ്ണത്തിൽ നിക്ഷേപിക്കുമ്പോൾ പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണ്.

    രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില വർധിച്ച് 50,810 രൂപയായി. ഇന്ത്യയില്‍ ഉത്സവകാലമായതിനാൽ സ്വര്‍ണത്തിന്റെ ആവശ്യകത വർധിച്ചിട്ടുണ്ട്.

    കോവിഡിന്റെ രണ്ടാം തരംഗം സ്ഥിരീകരിച്ചതാണ് സ്വർണവില വർധിക്കാൻ കാരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതിനൊപ്പം അമേരിക്കയില്‍ പണപ്പെരുപ്പം ഉയരുന്നതും ബോണ്ട് വരുമാനം ക്രമപ്പെടുന്നതും ഡോളര്‍ സൂചിക പിന്‍വാങ്ങുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

    Key Words: gold price kerala, gold price today, Gold prices, gold price, gold price on april 21, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
    Published by:Anuraj GR
    First published:
    )}