• HOME
  • »
  • NEWS
  • »
  • money
  • »
  • GOLD PRICE TODAY GOLD PRICES FALL IN KERALA TODAY 3RD AUGUST

Gold Price Today| സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ

കഴിഞ്ഞ രണ്ടു ദിവസമായി ഗ്രാമിന് 4560 രൂപയും പവന് 36,000 രൂപയുമായിരുന്നു സ്വർണവില. ജൂലൈയിലെ അവസാന മൂന്നു ദിവസം തുടർച്ചയായി സ്വർണവില വർദ്ധിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് പവന് 200 രൂപയുടെ കുറവുണ്ടായിരുന്നു.

Gold Price

Gold Price

  • Share this:
    കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. രണ്ടു ദിവസം മാറ്റമില്ലാതെ നിന്ന വില ഇന്ന് പവന് 80 രൂപ കുറഞ്ഞ് 35920 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 4490 രൂപയായി. കഴിഞ്ഞ രണ്ടു ദിവസമായി ഗ്രാമിന് 4560 രൂപയും പവന് 36,000 രൂപയുമായിരുന്നു സ്വർണവില. ജൂലൈയിലെ അവസാന മൂന്നു ദിവസം തുടർച്ചയായി സ്വർണവില വർദ്ധിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് പവന് 200 രൂപയുടെ കുറവുണ്ടായിരുന്നു.

    30ന് ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില- പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയും. ജൂലൈ 20, 16 തീയതികളിൽ കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. ജൂലൈ ഒന്നാം തീയതിയാണ് സ്വർണവില ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയത്. എന്ന് 35200 രൂപയായിരുന്നു പവന് വില.

    സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ സ്വര്‍ണവില ചുവടെ (വില പവന്, 22 കാരറ്റ്)

    ഓഗസ്റ്റ് 1- 36,000
    ഓഗസ്റ്റ് 2- 36,000
    ഓഗസ്റ്റ് 3- 35,920

    ജൂലൈ മാസം ഓരോ ദിവസത്തെയും സ്വര്‍ണവില ചുവടെ (വില പവന്, 22 കാരറ്റ്)

    ജുലൈ 1 - 35,200
    ജുലൈ 2 - 35360
    ജുലൈ 3- 35,440
    ജുലൈ 4- 35,440
    ജുലൈ 5- 35,440
    ജുലൈ 6- 35,520
    ജുലൈ 7- 35,720
    ജുലൈ 8- 35,720
    ജുലൈ 9- 35,800
    ജുലൈ 10- 35,800
    ജുലൈ 11- 35,800
    ജൂലൈ 12- 35720
    ജൂലൈ 13- 35840
    ജൂലൈ 14- 35920
    ജൂലൈ 15- 36120
    ജൂലൈ 16- 36200
    ജൂലൈ 17- 36000
    ജൂലൈ 18- 36000
    ജുലൈ 19- 36000
    ജുലൈ 20- 36200
    ജൂലൈ 21- 35,920
    ജൂലൈ 22- 35,640
    ജുലൈ 23- 35,760
    ജുലൈ 24- 35,760
    ജുലൈ 25- 35,760
    ജുലൈ 26-35,840
    ജുലൈ 27- 35,680
    ജൂലൈ 28- 35,840
    ജൂലൈ 29- 35,920
    ജൂലൈ 30- 36200

    കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞുനിന്ന ശേഷമാണ് ഏപ്രിലിൽ സ്വർണ വില വർധിക്കുന്ന പ്രവണത കാണിച്ചത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞു. മാർച്ച് മാസത്തിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാർച്ച് 3ന്) രൂപയുമായിരുന്നു. എന്നാൽ ഏപ്രിൽ മാസത്തിൽ 2760 രൂപയാണ് സ്വർണത്തിന് കൂടിയത്.

    Also read: 39.5 ലക്ഷം രൂപയുടെ വാഹനത്തിന് 34 ലക്ഷം രൂപ ചെലവിട്ട് ഇഷ്ട നമ്പർ സ്വന്തമാക്കി; ലക്ഷങ്ങൾ വാരിവിതറി യുവാവ്

    രാജ്യാന്തര വില, വിദേശ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി സ്വർണ വില നിർണയിക്കുന്നത്. സ്വർണ നിക്ഷേപത്തിൽ ആളുകൾക്ക് താൽപര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണം 15 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ കാണുന്നത്.

    Also Read- നാലാം വാർഷക പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം 13,227 കോടി രൂപയായി

    2020ൽ ഇതേസമയം കോവിഡ് വ്യാപനത്തെ തുടർന്ന് 28 ശതമാനം കുതിപ്പാണ് സ്വര്‍ണവിലയിൽ ഉണ്ടായത്. കഴിഞ്ഞ ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോർഡിലും എത്തി. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ആഗോളതലത്തിൽ സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിതമെന്ന നിലയിൽ സ്വർണത്തിൽ വിശ്വാസം അർപ്പിച്ചതാണ് വില ഉയരാൻ കാരണമായത്.
    Published by:Anuraj GR
    First published:
    )}