നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം

  Gold Price Today | സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം

  മെയ് 9,10 തീയതികളിൽ മാറ്റമില്ലാതെ തുടർന്ന സ്വര്‍ണ്ണവില മെയ് 11ന് പവന് 72 രൂപ കൂടി 35,760 ൽ എത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ വീണ്ടും വില കുറയുകയായിരുന്നു.

  Gold Price Today

  Gold Price Today

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല. 22 കാരറ്റ് സ്വർണ്ണം പവന് 35600 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണ്ണത്തിന് വില 4450 ൽ ആണ് വ്യാപാരം നടക്കുന്നത്.

   സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ്ണവിലയിൽ ചാഞ്ചാട്ടം തുടരുകയായിരുന്നു. മെയ് 9,10 തീയതികളിൽ മാറ്റമില്ലാതെ തുടർന്ന സ്വര്‍ണ്ണവില മെയ് 11ന് പവന് 72 രൂപ കൂടി 35,760 ൽ എത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ വീണ്ടും വില കുറയുകയായിരുന്നു.

   ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞ് നിന്ന ശേഷമാണ് ഏപ്രിലിൽ സ്വർണ വില ഉയർന്നത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞപ്പോൾ ഏപ്രിലിൽ 2760 രൂപ പവന് വർധിച്ചിരുന്നു. മാർച്ച് മാസത്തിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാർച്ച് 3ന്) രൂപയുമായിരുന്നു.

   Also Rea- GST Revenue | ഏപ്രില്‍ മാസത്തെ ജി.എസ്.ടി കളക്ഷന്‍ സര്‍വകാല റെക്കോഡില്‍; 1.41 ലക്ഷം കോടി

   രാജ്യാന്തര വിപണി വില, വിദേശ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിർണയിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഇന്ന് സ്വർണവിലയിൽ നേരിയ വർധനവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 2.56 ഉയർന്ന് 1773.8 ലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ വില 1780 മറികടന്നിരുന്നു. അതേസമയം രാജ്യത്ത് സ്വർണവിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 46,970 രൂപയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇത് 50,000 കടന്നിരുന്നു.

   വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

   You may also like:COVID VACCINE | ആശ്വാസമായി സംസ്ഥാനത്തേക്ക് 220000 ഡോസ് വാക്സിൻ; 18 വയസിനു മുകളിൽ ഉള്ളവർക്ക് ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം

   ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി ആളുകൾ കണ്ടു തുടങ്ങിയത്. ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ക്രമേണ, പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറി. ആവശ്യം ഏറിയതോടെ വിലയും അതനുസരിച്ച് ഉയരാൻ തുടങ്ങി. നിക്ഷേപം എന്ന നിലയിൽ സ്വർണ്ണം വളർന്നതോടെ കൂടുതൽ ഇറക്കുമതി ചെയ്യാനും തുടങ്ങി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യയിൽ ടൺ കണക്കിന് സ്വർണ്ണം ഓരോ വർഷവും ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.

   ഈ വർഷത്തെ കേന്ദ്ര ബജറ്റിന് ശേഷമാണ് രാജ്യത്തെ സ്വർണ വിലയിൽ മാറ്റമുണ്ടായത്. ഫെബ്രുവരി 19ന് കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ഉയർന്നിരുന്നു. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളിൽ വില ഇടിവു പ്രകടിപ്പിച്ചെങ്കിലും ട്രെൻഡ് നിലനിന്നില്ല. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും നിൽക്കുകയാണ്.
   Published by:Anuraj GR
   First published:
   )}