നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണവില; ഇന്നത്തെ നിരക്കുകൾ അറിയാം

  Gold Price Today | സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണവില; ഇന്നത്തെ നിരക്കുകൾ അറിയാം

  യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് വിലയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ. ഡോളർ ദുർബലമായതും ബോണ്ട് ആദായം കുറഞ്ഞതും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   സംസ്ഥാനത്ത് സ്വർണ്ണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. 22 കാരറ്റ് സ്വർണ്ണം പവന് 36,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4550 രൂപയും. എന്നാൽ 24 കാരറ്റ് സ്വർണ്ണത്തിന് വിലയില്‍ കുറവ് വന്നിട്ടുണ്ട്. പവന് എട്ട് രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4963 രൂപ വച്ച് 39,704 രൂപയാണ് വില.

   അതേസമയം ദേശീയതലത്തിൽ സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. 22 കാരറ്റ് സ്വർണ്ണം പവന് എട്ട് രൂപ കുറഞ്ഞ് 38200 രൂപയാണ് ഇന്ന് വില. ഗ്രാമിന് 4775 രൂപയും. 24 കാരറ്റിലും വില കുറഞ്ഞിട്ടുണ്ട്. പവന് എട്ട് രൂപ കുറഞ്ഞ് 39000 രൂപയായി. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 4875 രൂപയും.

   Also Read-ആമസോണിനും ഫ്ലിപ്കാർട്ടിനും തിരിച്ചടി; സിസിഐ അന്വേഷണത്തിനെതിരെ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി

   യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് വിലയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ. ഡോളർ ദുർബലമായതും ബോണ്ട് ആദായം കുറഞ്ഞതും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിൽ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം പവന് 1800 രൂപ കുറഞ്ഞിരുന്നു. ഇതിനുശേഷം മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു. ബജറ്റിന് പിന്നാലെ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഒരുമാസം മുന്‍പ് മുതല്‍ വര്‍ധിക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും സ്വര്‍ണ വില കൂടി. ധന വിപണിയില്‍ ആഗോളതലത്തിലുണ്ടായിട്ടുള്ള അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ തിരിയാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് വിലയിരുത്തൽ.

   ഫെബ്രുവരിയില്‍ പവന് 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലില്‍ 1720 രൂപ കൂടി. ഏപ്രിലിൽ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ ഒന്നാം തീയതി). മെയ് മാസത്തിലും സ്വർണവില വർധിക്കുന്ന പ്രവണതയാണ് കാണിച്ചത്. എന്നാൽ ഈ മാസം സ്വർണവില ഏറിയും കുറഞ്ഞ് നിൽക്കുകയാണ്.
   Published by:Asha Sulfiker
   First published:
   )}