നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; ഇന്നത്തെ വില അറിയാം

    Gold Price Today| സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; ഇന്നത്തെ വില അറിയാം

    ഓഗസ്റ്റ് ആദ്യം 36,000 രൂപയായിരുന്നു ഒരു ​പവൻ സ്വര്‍ണത്തിന്റെ വില.

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ പവന് 120 രൂപ വർധിച്ച് 35,640 രൂപയായിരുന്നു. രണ്ട് ദിവസത്തെ വിലയിടിവിന് ശേഷം ഓഗസ്റ്റ് 27 നാണ് സ്വർണ വില കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 4455 യാണ് പുതിയ വില.

      ഓഗസ്റ്റ് ആദ്യം 36,000 രൂപയായിരുന്നു ഒരു ​പവൻ സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു.

      അതിന് ശേഷം തുടർച്ചയായ ദിവസങ്ങളിൽ വില വർദ്ധിക്കുകയായിരുന്നു. ചൊവ്വാഴ്ച പവന് 160 രൂപ വർദ്ധിച്ചിരുന്നു. രണ്ടാഴ്ചക്കിടെ 900 രൂപയോളമാണ് ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് വര്‍ധിച്ചത്. മലയാള മാസം ചിങ്ങം ആയതിനാൽ സംസ്ഥാനത്ത് വിവാഹ സീസൺ ആണ്. സ്വർണ വ്യാപാരം കൂടുന്ന സമയം കൂടിയാണിത്.

      ഓഗസ്റ്റ് മാസത്തെ ഇതുവരെയുള്ള സ്വർണ്ണവില (പവന്) ചുവടെ:

      ഓഗസ്റ്റ് 1- 36,000
      ഓഗസ്റ്റ് 2- 36,000
      ഓഗസ്റ്റ് 3- 35,920
      ഓഗസ്റ്റ് 4- 35,920
      ഓഗസ്റ്റ് 5- 35,840
      ഓഗസ്റ്റ് 6- 35,680
      ഓഗസ്റ്റ് 7- 35,080
      ഓഗസ്റ്റ് 8- 35,080
      ഓഗസ്റ്റ് 9- 34,680
      ഓഗസ്റ്റ് 10- 34,680
      ഓഗസ്റ്റ് 11- 34,680
      ഓഗസ്റ്റ് 12- 34,880
      ഓഗസ്റ്റ് 13- 34,960
      ഓഗസ്റ്റ് 14- 35,200
      ഓഗസ്റ്റ് 15- 35,200
      ഓഗസ്റ്റ് 16- 35,200
      ഓഗസ്റ്റ് 17- 35,360
      ഓഗസ്റ്റ് 18- 35,440
      ഓഗസ്റ്റ് 19- 35,280
      ഓഗസ്റ്റ് 20- 35,400
      ഓഗസ്റ്റ് 21- 35,320
      ഓഗസ്റ്റ് 22- 35,320
      ഓഗസ്റ്റ് 23- 35,400
      ഓഗസ്റ്റ് 24- 35,560
      ഓഗസ്റ്റ് 25- 35,480
      ഓഗസ്റ്റ് 26- 35,360
      ഓഗസ്റ്റ് 27- 35,520
      ഓഗസ്റ്റ് 28- 35,640
      ഓഗസ്റ്റ് 29- 35,640

      Also Read-Petrol, diesel price|മാറ്റമില്ലാതെ ഇന്ധനവില; ഇന്നത്തെ വില ഇങ്ങനെ

      ജൂലൈയിൽ മുന്നേറ്റം തുടർന്ന സ്വർണം ഓഗസ്റ്റ് മാസത്തിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് ആദ്യം ദൃശ്യമായത്. എന്നാൽ വീണ്ടും കരകയറുന്നത് ശുഭസൂചകമാണെന്ന് വ്യാപാരികൾ പറയുന്നു. നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി ഈ മഞ്ഞ ലോഹത്തിന്റെ നിറം മങ്ങുന്നതാണ് കണ്ടത്. കോവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ സ്വർണവില എത്തിയത്. പവന് 42,000 രൂപയായിരുന്നു അന്ന്. ഗ്രാമിന് 5250 രൂപയും. ഒരു വർഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായി താഴ്ന്നു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും ഗ്രാമിന് 915 രൂപയാണ് കുറഞ്ഞത്.

      വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ കാണുന്നത്. സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

      ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞുനിന്ന ശേഷമാണ് ഏപ്രിലിൽ സ്വർണ വില വർധിച്ചത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയുമാണ് പവന് കുറഞ്ഞത്. എന്നാൽ ഏപ്രിൽ മാസത്തിൽ 2760 രൂപയാണ് സ്വർണത്തിന് കൂടിയത്. മെയ് മാസത്തിലും വില ഉയർന്നു. ജൂൺ, ജൂലൈ മാസത്തിലും വില വർധന തുടർന്നു.
      Published by:Naseeba TC
      First published:
      )}