• HOME
  • »
  • NEWS
  • »
  • money
  • »
  • GOLD PRICE TODAY GOLD PRICES REMAIN UNCHANGED TODAY

Gold Price Today| സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; ഇന്നത്തെ വില അറിയാം

ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വർധിച്ചിരുന്നു.

gold price today

gold price today

  • Share this:
    തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വർധിച്ചിരുന്നു. പവന് 35,760 രൂപയും ഒരു ഗ്രാം സ്വർണത്തിന് 4470 രൂപയുമാണ് വില. തുടർച്ചയായി രണ്ട് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ് ഇന്നലെ വില കൂടിയത്.

    വ്യാഴാഴ്ച്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ബുധനാഴ്ചയും സ്വർണവില ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. എന്നാൽ മൂന്നു ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നതിന് ശേഷം ചൊവ്വാഴ്ച സ്വർണവില കൂടിയിരുന്നു. പവന് 200 രൂപയാണ് ചൊവ്വാഴ്ച വർധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ജൂലൈ 16നും സ്വർണവില 36,200 രൂപയായിരുന്നു. ഈ മാസം ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഒന്നാം തീയതിയായിരുന്നു- പവന് 35,200 രൂപ.

    സംസ്ഥാനത്ത് കഴിഞ്ഞ 22 ദിവസങ്ങളിലെ സ്വർണവില ചുവടെ (വില പവന്, 22 കാരറ്റ്)

    ജുലൈ 1 - 35,200
    ജുലൈ 2 - 35360
    ജുലൈ 3- 35,440
    ജുലൈ 4- 35,440
    ജുലൈ 5- 35,440
    ജുലൈ 6- 35,520
    ജുലൈ 7- 35,720
    ജുലൈ 8- 35,720
    ജുലൈ 9- 35,800
    ജുലൈ 10- 35,800
    ജുലൈ 11- 35,800
    ജൂലൈ 12- 35720
    ജൂലൈ 13- 35840
    ജൂലൈ 14- 35920
    ജൂലൈ 15- 36120
    ജൂലൈ 16- 36200
    ജൂലൈ 17- 36000
    ജൂലൈ 18- 36000
    ജുലൈ 19- 36000
    ജുലൈ 20- 36200
    ജൂലൈ 21- 35,920
    ജൂലൈ 22- 35,640
    ജുലൈ 23- 35,760
    ജുലൈ 24- 35,760

    Also Read- Petrol price | പെട്രോൾ വില വർദ്ധിക്കാതെ ഒരാഴ്ച; ഇന്നത്തെ എണ്ണവില പരിശോധിക്കാം

    രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാൽ ഇന്ത്യയിൽ സ്വർണത്തിന് വില കുറയണമെന്ന് നിർബന്ധമില്ല. ‌രാജ്യാന്തര വിപണിയിലെ ചെറിയ ചലനങ്ങൾ അനുസരിച്ചാണ് ഇന്ത്യയിൽ സ്വർണ വില നിശ്ചയിക്കപ്പെടുന്നത്. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളാണ് രാജ്യത്തെ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിലെ സ്വർണ വില നിശ്ചയിക്കുന്നത്.

    2008ന് ശേഷം, കൃത്യമായി പറഞ്ഞാൽ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിലേക്ക് തിരിഞ്ഞത്. വിശേഷ അവസരങ്ങളിൽ ധരിക്കുന്ന ആഭരണം എന്ന നിലയില്‍ നിന്ന് വിശ്വസിക്കാവുന്ന നിക്ഷേപമായി ഇന്ന് സ്വർണം മാറി. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസം ജനങ്ങൾക്കിടയിൽ ശക്തമാണ്. ഒന്നര പതിറ്റാണ്ട് മുൻപ് പവന് 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് മൂന്നിരട്ടിയിലധികമാണ് വില.
    Published by:Naseeba TC
    First published:
    )}