നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സ്വർണ വില വീണ്ടും കൂടി; പവന് 120 രൂപയുടെ വർധനവ്

    Gold Price Today| സ്വർണ വില വീണ്ടും കൂടി; പവന് 120 രൂപയുടെ വർധനവ്

    ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു ഇന്നലെ വരെ സ്വർണം.

    gold price today

    gold price today

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് ഇന്ന് വില കൂടിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു ഇന്നലെ വരെ സ്വർണം.

      ഇന്ന് പവന് 120 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ വരെ 34,560 ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വിലയെങ്കിൽ ഇന്ന് 34,680 രൂപയാണ് വില. ഗ്രാമിന് 15 രൂപ കൂടി 4,335 രൂപയായി.

      സെപ്റ്റംബർ 24ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 4320 രൂപയും പവന് 34,560 രൂപയുമാണ് ഇന്നും വില. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞ് 34880 രൂപയായിരുന്നു. ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 280 രൂപ വർദ്ധിച്ച് 35080 രൂപയിൽ എത്തിയിരുന്നു.

      ചൊവ്വാഴ്ച ഒരു ഗ്രാമിന് 4350 രൂപയും ഒരു പവന് 34,800 രൂപയുമായിരുന്നു വില. ഇതിന് മുൻപ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് തിങ്കളാഴ്ച്ചയായിരുന്നു. പവന് 34,640 രൂപയായിരുന്നു അന്നത്തെ വില.

      Also Read-Petrol, Diesel price | ഡീസൽ വില ഇന്നും കൂട്ടി; വില വർധനവ് നാല് ദിവസത്തിനിടെ മൂന്നാം തവണ

      ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില 35,000 ൽ താഴെയായിരുന്നു. സെപ്റ്റംബർ 17 നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 35,000 താഴെ എത്തിയത്. 34,720 ആയിരുന്ന വില പിന്നീട് വീണ്ടും കുറഞ്ഞ് 34,640 ൽ എത്തി. ഇന്ന് വീണ്ടും കുറഞ്ഞ് 34,560രൂപയിലെത്തി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വില വർധിച്ചിരുന്നു. സെപ്റ്റംബർ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബർ 4 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 35,600 ൽ എത്തി. സെപ്റ്റംബർ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വർണവില. സെപ്റ്റംബർ 11 ന് 80 രൂപ കുറഞ്ഞു.

      സെപ്റ്റംബര്‍ മാസത്തെ ഇതുവരെയുള്ള സ്വർണവില (പവന്)

      സെപ്റ്റംബര്‍ 1- 35,440
      സെപ്റ്റംബര്‍ 2- 35,360
      സെപ്റ്റംബര്‍ 3- 35,360
      സെപ്റ്റംബര്‍ 4- 35,600
      സെപ്റ്റംബര്‍ 5- 35,600
      സെപ്റ്റംബര്‍ 6- 35,600
      സെപ്റ്റംബര്‍ 7- 35,520
      സെപ്റ്റംബർ 8- 35,280
      സെപ്റ്റംബർ 9- 35,200
      സെപ്റ്റംബര്‍ 10- 35,280
      സെപ്റ്റംബര്‍ 11- 35,200
      സെപ്റ്റംബര്‍ 12- 35,200
      സെപ്റ്റംബര്‍ 13- 35,200
      സെപ്റ്റംബര്‍ 14- 35,200
      സെപ്റ്റംബര്‍ 15- 35,440
      സെപ്റ്റംബര്‍ 16- 35,200
      സെപ്റ്റംബര്‍ 17- 34,720
      സെപ്റ്റംബർ 18 - 34,720
      സെപ്റ്റംബർ 19 - 34,720
      സെപ്റ്റംബർ 20 - 34,640
      സെപ്റ്റംബർ 21- 34,800
      സെപ്റ്റംബർ 21- 34,800
      സെപ്റ്റംബർ 22- 35,080
      സെപ്റ്റംബർ 23- 34,880
      സെപ്റ്റംബർ 24- 34,560
      സെപ്റ്റംബർ 25- 34,560
      സെപ്റ്റംബർ 26- 34,560
      സെപ്റ്റംബർ 26- 34,680

      വില ഉയർന്നാലും താഴ്ന്നാലും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ കേരള ജനത കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കപ്പെടുന്നത്.
      Published by:Naseeba TC
      First published:
      )}