HOME » NEWS » Money » GOLD PRICE TODAY GOLD PRICES RISE IN KERALA TODAY KNOW THE PRICE OF 1ST APRIL 2021

Gold price Today | സംസ്ഥാനത്ത് സ്വർണവില കൂടി; ഇന്നത്തെ വില അറിയാം

ഈ വർഷത്തെ കേന്ദ്ര ബജറ്റിനു ശേഷമാണ് രാജ്യത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടങ്ങിയത്. കേന്ദ്രബജറ്റിൽ സ്വര്‍ണ്ണത്തിന്‍റെ ഇറക്കുമതി തീരുവ കുറച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: April 1, 2021, 9:56 AM IST
Gold price Today | സംസ്ഥാനത്ത് സ്വർണവില കൂടി; ഇന്നത്തെ വില അറിയാം
gold coins
  • Share this:
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി. ഗ്രാമിന് 55 രൂപ വർദ്ധിച്ചു 4165 രൂപയ്ക്കാണ് ഇന്ന് 22 കാരറ്റ് സ്വർണത്തിന്‍റെ വ്യാപാരം തുടങ്ങിയത്. ഒരു പവൻ സ്വർണത്തിന്‍റെ വിലയിൽ 440 രൂപയാണ് ഇന്ന് വർദ്ധിച്ചത്. 33320 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഇത് 32880 രൂപ ആയിരുന്നു.

രാജ്യത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു. ഇന്നും സ്വർണവില കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4337 രൂപയാണ്. ഒരു ഗ്രാമിന് 25 രൂപയാണ് ഇന്നു കുറഞ്ഞിരിക്കുന്നത്. പവന് 200 രൂപ കുറഞ്ഞ് 34696 ആയി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4437 രൂപയാണ്. ഇന്നലെ ഇത് 4462 രൂപയായിരുന്നു. എട്ട് ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 35496 രൂപയാണ്. സംസ്ഥാനത്തെ ഇന്നത്തെ സ്വർണവില രാവിലെ 9.30 ഓടെ ലഭ്യമാകും.

ഈ വർഷത്തെ കേന്ദ്ര ബജറ്റിനു ശേഷമാണ് രാജ്യത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടങ്ങിയത്. കേന്ദ്രബജറ്റിൽ സ്വര്‍ണ്ണത്തിന്‍റെ ഇറക്കുമതി തീരുവ കുറച്ചിരുന്നു. ഇതിന് പിന്നാലെ വിലയിടിവുണ്ടായെങ്കിലും പിന്നീട് ഏറിയും കുറഞ്ഞു നിൽക്കുകയാണ്.

Also Read- പാചകവാതക വില 10 രൂപ കുറച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിർണയിക്കപ്പെടുന്നത്.വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. സ്വര്‍ണ്ണ നിക്ഷേപത്തിൽ ആളുകൾക്ക് താത്പ്പര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണ്ണം 15% വളർച്ചയാണ് രേഖപ്പെടുത്തിയത്.

ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി ആളുകൾ കണ്ടു തുടങ്ങിയത്. ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ക്രമേണ, പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറി. ആവശ്യം ഏറിയതോടെ വിലയും അതനുസരിച്ച് ഉയരാൻ തുടങ്ങി. നിക്ഷേപം എന്ന നിലയിൽ സ്വർണ്ണം വളർന്നതോടെ കൂടുതൽ ഇറക്കുമതി ചെയ്യാനും തുടങ്ങി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യയിൽ ടൺ കണക്കിന് സ്വർണ്ണം ഓരോ വർഷവും ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.

Also Read- Bank holiday list in April 2021 | ഏപ്രില്‍ മാസം 15 ദിവസം ബാങ്ക് അവധി; ഏതൊക്കെ ദിവസങ്ങളിലെന്ന് നോക്കാം

വിവാഹ സീസണും മറ്റുമായി ആവശ്യം വർധിച്ചതാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയർന്ന് നിൽക്കാൻ കാരണമായി വിലയിരുത്തപ്പെടുന്നത്. അതുപോലെ തന്നെ  പ്രതിസന്ധിഘട്ടങ്ങളിൽ വളരെയേറെ സഹായകമാകുന്ന നിക്ഷേപങ്ങളിൽ ഒന്നായാണ് സ്വർണ്ണം കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിന്‍റെ ആവശ്യവും സമീപകാലത്തായി വർധിച്ചിട്ടുണ്ട്. സ്വര്‍ണ്ണ നിക്ഷേപത്തിൽ ആളുകൾക്ക് താത്പ്പര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണ്ണം 15% വളർച്ചയാണ് രേഖപ്പെടുത്തിയത്.

Updating...
Published by: Anuraj GR
First published: April 1, 2021, 8:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories