നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today|നാല് ദിവസങ്ങൾക്ക് ശേഷം സ്വർണ വില വർധിച്ചു; ഇന്നത്തെ വില

    Gold Price Today|നാല് ദിവസങ്ങൾക്ക് ശേഷം സ്വർണ വില വർധിച്ചു; ഇന്നത്തെ വില

    ഇന്നലെ വരെ ഒരു പവന് 35,200 ആയിരുന്നു വിലയുണ്ടായിരുന്നത്

    gold price today

    gold price today

    • Share this:
      തിരുവനന്തപുരം: തുടർച്ചയായി നാല് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവന് 35,440 രൂപയാണ് ഇന്ന് വില. ഇന്നലെ വരെ ഒരു പവന് 35,200 ആയിരുന്നു വിലയുണ്ടായിരുന്നത്. പവന് 240 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാമിന് 30 രൂപയും കൂടി. 4,430 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വില.

      സെപ്റ്റംബർ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബർ 4 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 35,600 ൽ എത്തി.

      സെപ്റ്റംബർ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വർണവില. സെപ്റ്റംബർ 11 ന് 80 രൂപ കുറഞ്ഞു. അതിനുശേഷം വിലയിൽ മാറ്റമുണ്ടായിട്ടില്ല. സെപ്റ്റംബർ 4, 5, 6 തീയതികളിലായിരുന്നു സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 35,600 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വർണവില. മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവില പവന് 80 രൂപ കുറഞ്ഞിരുന്നു.

      Also Read-Petrol Diesel Price| പത്താം ദിവസവും മാറ്റമില്ലാതെ ഇന്ധനവില; വിവിധ നഗരങ്ങളിലെ ഇന്നത്തെ നിരക്കുകൾ അറിയാം

      സെപ്റ്റംബര്‍ മാസത്തെ ഇതുവരെയുള്ള സ്വര്‍ണ്ണവില (പവന്)

      സെപ്റ്റംബര്‍ 1- 35,440
      സെപ്റ്റംബര്‍ 2- 35,360
      സെപ്റ്റംബര്‍ 3- 35,360
      സെപ്റ്റംബര്‍ 4- 35,600
      സെപ്റ്റംബര്‍ 5- 35,600
      സെപ്റ്റംബര്‍ 6- 35,600
      സെപ്റ്റംബര്‍ 7- 35,520
      സെപ്റ്റംബർ 8- 35,280
      സെപ്റ്റംബർ 9- 35,200
      സെപ്റ്റംബര്‍ 10- 35,280
      സെപ്റ്റംബര്‍ 11- 35,200
      സെപ്റ്റംബര്‍ 12- 35,200
      സെപ്റ്റംബര്‍ 13- 35,200
      സെപ്റ്റംബര്‍ 14- 35,200
      സെപ്റ്റംബര്‍ 15- 35,440

      ജൂലൈയില്‍ മുന്നേറ്റം തുടര്‍ന്നശേഷം ഓഗസ്റ്റില്‍ ആദ്യം വില തുടര്‍ച്ചയായി താഴേക്ക് പോയെങ്കിലും പിന്നീട് നില മെച്ചപ്പെടുന്നതാണ് കണ്ടത്. എന്നാല്‍, നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണത്തിന്റെ നിറം മങ്ങുന്നതാണ് നാം കണ്ടത്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വര്‍ണ വില പവന് 34,680 രൂപയായി താഴ്ന്നു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും ഗ്രാമിന് 915 രൂപയുടെ കുറവാണുണ്ടായത്.
      Published by:Naseeba TC
      First published:
      )}