HOME » NEWS » Money » GOLD PRICE TODAY GOLD PRICES TODAYS RATES

Gold Price Today | സ്വർണ വിലയിൽ ഇന്നും വർധനവ്; ഇന്നത്തെ നിരക്കുകൾ

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്.

News18 Malayalam | news18-malayalam
Updated: April 10, 2021, 10:23 AM IST
Gold Price Today | സ്വർണ വിലയിൽ ഇന്നും വർധനവ്; ഇന്നത്തെ നിരക്കുകൾ
gold price today
  • Share this:
രാജ്യത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്. എട്ട് ഗ്രാം സ്വർണത്തിന് 8 രൂപയാണ് വർധിച്ചിരിക്കുന്നത്. 36,448 രൂപയായിരുന്നു ഇന്നലെ 8 ഗ്രാം സ്വർണത്തിന്റെ വില. ഇന്ന് 8 രൂപ വർധിച്ച് 36,456 രൂപയായി. പത്ത് സ്വർണത്തിന് ഇന്നത്തെ വില 45,560 രൂപയാണ്. 22 ക്യാരറ്റ് എട്ട് ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 35,656 രൂപയാണ്. പത്ത് ഗ്രാമിന് 44, 570 രൂപയുമാണ്.

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.


ഈ വർഷത്തെ കേന്ദ്ര ബജറ്റിന് ശേഷമാണ് രാജ്യത്തെ സ്വർണ വിലയിൽ മാറ്റമുണ്ടായത്. ഫെബ്രുവരി 19ന് കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ഉയർന്നിരുന്നു. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളിൽ വില ഇടിവു പ്രകടിപ്പിച്ചെങ്കിലും ട്രെൻഡ് നിലനിന്നില്ല. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും നിൽക്കുകയാണ്.

Also Read-Kerala Lottery Results, Nirmal Lottery NR 219 | നിർമൽ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ആര്?

ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി ആളുകൾ കണ്ടു തുടങ്ങിയത്. ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ക്രമേണ, പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറി. ആവശ്യം ഏറിയതോടെ വിലയും അതനുസരിച്ച് ഉയരാൻ തുടങ്ങി. നിക്ഷേപം എന്ന നിലയിൽ സ്വർണ്ണം വളർന്നതോടെ കൂടുതൽ ഇറക്കുമതി ചെയ്യാനും തുടങ്ങി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യയിൽ ടൺ കണക്കിന് സ്വർണ്ണം ഓരോ വർഷവും ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.

പണപ്പെരുപ്പം ഇന്ത്യയിലെ സ്വർണ്ണ വിലയിൽ വലിയ സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഉദാഹരണത്തിന്, പണപ്പെരുപ്പം കൂടുമ്പോൾ പലിശനിരക്കും കൂട് ഇത് സ്വർണ്ണവില കുറയാൻ കാരണമാകും. പലിശനിരക്ക് കൂടുമ്പോൾ ആളുകളും നിക്ഷേപകരും സ്വർണം വിൽക്കാനും സർക്കാർ സെക്യൂരിറ്റികൾ വാങ്ങി സ്ഥിര വരുമാനം നേടാനും തിരക്കുകൂട്ടും ഇതോടെ സ്വർണ്ണത്തിന് സ്വാഭാവികമായും വിലക്കയറ്റമുണ്ടാകും. അതുകൊണ്ട് തന്നെ, സ്വർണ്ണത്തിൽ നിക്ഷേപിക്കുമ്പോൾ പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണ്.
Published by: Naseeba TC
First published: April 10, 2021, 10:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories