HOME » NEWS » Money » GOLD PRICE TODAY GOLD RATE 27TH MARCH

Gold Price Today | സ്വർണവിലയിൽ വീണ്ടും കുറവ് ; ഇന്നത്തെ നിരക്ക് അറിയാം

സ്വർണ വിലയിൽ വീണ്ടും നേരിയ ഇടിവ്.

News18 Malayalam | news18-malayalam
Updated: March 27, 2021, 9:04 AM IST
Gold Price Today | സ്വർണവിലയിൽ വീണ്ടും കുറവ് ; ഇന്നത്തെ നിരക്ക് അറിയാം
gold price today
  • Share this:
രാജ്യത്ത് സ്വർണ വിലയിൽ വീണ്ടും നേരിയ ഇടിവ്. 16 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് വില 4,492 രൂപയായിരുന്നു. ഇന്ന് കുറഞ്ഞ് 4,476 രൂപയായി. ഒരു പവൻ സ്വർണത്തിന് രാജ്യത്ത് ഇന്ന് വില 35,808 രൂപയാണ്. ഇന്നലെ 35,936 രൂപയായിരുന്നു ഒരു പവന്റെ വില.

22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 4,376 രൂപയാണ്. ഇന്നലെ 4,392 രൂപയായിരുന്നത് 16 രൂപ കുറഞ്ഞു. എട്ട് ഗ്രം 22 കാരറ്റിന്റെ ഇന്നത്തെ വില 35,008 രൂപയാണ്. സ്വർണ വിലയിൽ രണ്ട് ദിവസം മുൻപ് വിലയിൽ കുത്തനെ ഉയർച്ച ഉണ്ടായെങ്കിലും ഇപ്പോൾ വീണ്ടും കുറഞ്ഞു വരുന്നതാണ് കാണുന്നത്. ആഗോളവിപണിയിലെ ഏറ്റക്കുറച്ചിലുകളാണ് ആഭ്യന്തര സ്വർണ്ണ വിപണിയെയും ബാധിക്കുന്നത്.


അതേസമയം, കേരളത്തിലും സ്വർണ വിലയിൽ വ്യത്യാസമുണ്ടായിട്ടുണ്ട്. എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 36,392 രൂപയാണ് ഇന്നത്തെ സംസ്ഥാനത്തെ സ്വർണ വില. ഇതിൽ നേരിയ മാറ്റം വരും മണിക്കൂറിൽ ഉണ്ടായേക്കാം. 36,656 രൂപയായിരുന്നു ഇന്നലെ. 264 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

ഈ വർഷത്തെ കേന്ദ്ര ബജറ്റിനു ശേഷമാണ് രാജ്യത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടങ്ങിയത്. കേന്ദ്രബജറ്റിൽ സ്വര്‍ണ്ണത്തിന്‍റെ ഇറക്കുമതി തീരുവ കുറച്ചിരുന്നു. ഇതിന് പിന്നാലെ വിലയിടിവുണ്ടായെങ്കിലും പിന്നീട് ഏറിയും കുറഞ്ഞു നിൽക്കുകയാണ്.

Also Read-Gold Coins Investment | സ്വർണ്ണനാണയ നിക്ഷേപത്തിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും അറിയാം

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിപണിയിൽ സ്വർണ നിരക്ക് 0.11 ശതമാനം ഉയർന്ന് ഔൺസിന് 1,736.20 ഡോളറായിരുന്നു. ആവശ്യം വർധിക്കുന്നതും നിക്ഷേപ സാധ്യതകൾ കൂടിയതും ദേശീയ തലത്തിൽ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നുണ്ട്. രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയൊക്കെ സ്വർണ്ണ വിലയെ ബാധിക്കുന്ന അടിസ്ഥാന ഘടകങ്ങളാണ്.

ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി ആളുകൾ കണ്ടു തുടങ്ങിയത്. ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ക്രമേണ, പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറി. ആവശ്യം ഏറിയതോടെ വിലയും അതനുസരിച്ച് ഉയരാൻ തുടങ്ങി. നിക്ഷേപം എന്ന നിലയിൽ സ്വർണ്ണം വളർന്നതോടെ കൂടുതൽ ഇറക്കുമതി ചെയ്യാനും തുടങ്ങി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യയിൽ ടൺ കണക്കിന് സ്വർണ്ണം ഓരോ വർഷവും ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.
Published by: Naseeba TC
First published: March 27, 2021, 9:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories