നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today|ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം

  Gold Price Today|ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം

  രണ്ടു ദിവസമായി ഒരേ വില തുടർന്ന ശേഷമാണ് ഇന്ന് വില വർധിച്ചത്.

  Gold

  Gold

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും ആണ് ഇന്ന് വർധിച്ചത്.

   രണ്ടു ദിവസമായി ഒരേ വില തുടർന്ന ശേഷമാണ് ഇന്ന് വില വർധിച്ചത്. ഗ്രാമിന് 4475 രൂപയും പവന് 35,800 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ സ്വർണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ബുധനാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വർധിച്ചിരുന്നു. ഒരു പവന് 35,720 രൂപയും ഗ്രാമിന് 4465 രൂപയുമായിരുന്നു ഇന്നലത്തെ വില. ഇന്ന് വീണ്ടും പവന് 80 രൂപ കൂടി.

   ഇതോടെ ഒരാഴ്ചക്കിടെ 800 രൂപയുടെ വർധനവാണ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. ജുലൈ ഒന്നിന് 35,200 രൂപയായിരുന്നു പവന് വില. ജുലൈ രണ്ടിന് പവന് 35,360 ഉം മൂന്നിന് 35,440 രൂപയായും ഉയർന്നു. ഇതിനു ശേഷം തുടർച്ചയായി രണ്ട് ദിവസം സ്വർണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. തുടർന്ന് വില കൂടുന്ന പ്രവണതയാണ് കാണുന്നത്.

   രാജ്യാന്തര വിപണിയിൽ സ്‌പോട്ട് സ്വർണം ഔൺസിന് 1,787.30 ഡോളറാണ്. ജൂണ്‍മാസത്തിൽ 2000 രൂപ പവന് കുറഞ്ഞിരുന്നു. ജൂൺ മാസം സംസ്ഥാനത്തെ സ്വർണ വിപണി ഏറ്റക്കുറച്ചിലുകൾ നിറഞ്ഞതായിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില ജൂൺ മാസത്തിൽ ആയിരുന്നു. പവന് 35,000 രൂപ. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിന് പിന്നാലെ പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു.

   You may also like:Petrol price | കേരളത്തിൽ പെട്രോൾ വില ഉയർന്നു തന്നെ; ഇന്നത്തെ നിരക്കറിയാം

   പിന്നീടുള്ള ദിവസങ്ങളിലും വില ഉയർന്നു. ഫെബ്രുവരി മാസത്തിൽ പവന് 2640 രൂപയും മാർച്ച് മാസത്തിൽ 1560 രൂപയും കുറഞ്ഞു. ഏപ്രിലില്‍ പവന് 1720 രൂപ കൂടി. മെയ് മാസത്തിലും സ്വർണവില വർധിച്ചു. എന്നാൽ ജൂൺ മാസത്തിൽ 2000 രൂപ പവന് കുറഞ്ഞു. എന്നാൽ ജൂലൈ മാസത്തിൽ മെല്ലെയാണെങ്കിൽ സ്വർണവില മുകളിലേക്ക് കുതിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്.

   ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യ ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യാന്തര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണ വിപണിയെ സ്വാധീനിക്കാറുണ്ട്. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാൽ ഇന്ത്യയിൽ സ്വർണത്തിന് വില കുറയണമെന്നില്ല. രൂപ-ഡോളർ വിനിമയ നിരക്ക്, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളാണ് സ്വർണ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് നിലവില്‍ ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വില നിശ്ചയിക്കുന്നത്.

   2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകർ സ്വർണത്തിൽ കൂടുതലായി വിശ്വാസമർപ്പിക്കാൻ തുടങ്ങിയത്. ഇന്ന് വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ജനം സ്വർണത്തെ കാണുന്നത്. ആഭരണങ്ങളായി മാത്രം ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ഇന്ന് പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറി.
   Published by:Naseeba TC
   First published:
   )}