HOME » NEWS » Money » GOLD PRICE TODAY GOLD RATE FLUCTUATION CONTINUES IN KERALA

Gold Price Today | സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; കുത്തനെയുള്ള ഇടിവിന് ശേഷം ഇന്ന് നേരിയ വർധനവ്

കഴിഞ്ഞ ദിവസം പവന് 760 രൂപ കുറഞ്ഞ് വില  33,680 രൂപയിലെത്തിയിരുന്നു

News18 Malayalam | news18-malayalam
Updated: March 3, 2021, 10:52 AM IST
Gold Price Today | സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; കുത്തനെയുള്ള ഇടിവിന് ശേഷം ഇന്ന് നേരിയ വർധനവ്
gold price today
  • Share this:
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം കുത്തനെ ഇടിവ് നേരിട്ട വിലയിൽ ഇന്ന് നേരിയ വർധനവുണ്ടായിട്ടുണ്ട്. പവന് 280 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സ്വർണ്ണവില പവന് 33,960 രൂപയിലെത്തി. ഒരു ഗ്രാമിന് 4245 രൂപയും. കഴിഞ്ഞ ദിവസം പവന് 760 രൂപ കുറഞ്ഞ് വില  33,680 രൂപയിലെത്തിയിരുന്നു. റെക്കോഡ് തകർച്ചയിൽ നിന്നാണ് ഇന്ന് ചെറിയ വർധനവ് ഉണ്ടായിരിക്കുന്നത്.

ആഗോള വിപണിയിലെ പ്രതിസന്ധിയാണ് ആഭ്യന്തര സ്വര്‍ണ്ണവിപണിയിലും പ്രതിഫലിക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 45,500 രൂപയിലെത്തി നിൽക്കുകയാണ്.

Also Read-Gold Coins Investment | സ്വർണ്ണനാണയ നിക്ഷേപത്തിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും അറിയാം

ഈ വർഷത്തെ കേന്ദ്ര ബജറ്റിനു ശേഷമുള്ള ദിവസങ്ങളിൽ സ്വർണ വില ചാഞ്ചാട്ടത്തിലാണ്. ഫെബ്രുവരി 19ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ഉയർന്നിരുന്നു. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളിൽ വില ഇടിവു പ്രകടിപ്പിച്ചെങ്കിലും ട്രെൻഡ് നിലനിന്നില്ല. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും നിൽക്കുകയാണ്.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​യ്ക്കു​മെ​ന്ന ബജറ്റ് പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം പ​വ​ന് 1800 രൂ​പ കു​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് മൂ​ന്ന് ത​വ​ണ​യാ​യി 800 രൂ​പ വ​ര്‍​ധി​ക്കു​ക​യും ചെ​യ്തു. കേന്ദ്ര ബജറ്റിന് പിന്നാലെ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വർണവില രണ്ടാഴ്ച മുൻപ് മുതൽ വർദ്ധിക്കാൻ തുടങ്ങിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും സ്വർണ വില കൂടി. പിന്നീടാണ് വില കുറഞ്ഞത്.

Also Read-കാറു വാങ്ങാ൯ ഉദ്ദേശിക്കുന്നുണ്ടോ? കുറഞ്ഞ നിരക്കിൽ വാഹന വായ്പ നേടാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു ശേഷം തുടർച്ചയായി സ്വര്‍ണവിലയില്‍ കുത്തനെ ഇടിവാണ് ഉണ്ടായത്. 5 ദിവസം കൊണ്ട് 1600രൂപയാണ് പവന് കുറഞ്ഞത്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചിരുന്നു. ഇറക്കുമതി തീരുവ കുറച്ചതിലൂടെ സ്വര്‍ണക്കടത്തിന് തടയാൻ കഴിയുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കൂടുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുവ കുറയ്ക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ടായത്. സ്വര്‍ണത്തിനൊപ്പം വെള്ളിയുടെയും ഇറക്കുമതി തീരുവ കുറച്ചിരുന്നു.



വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
Published by: Asha Sulfiker
First published: March 3, 2021, 10:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories