തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില(Gold Price) സർവ്വകാല റെക്കോർഡിൽ. സ്വർണവില ഇതാദ്യമായി 45,000ല്‍ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 45000 എന്ന നിലയിലേക്ക് എത്തിയത്. ഇന്നലത്തെ സ്വർണവിലയായ 44,240 രൂപയായിരുന്നു സംസ്ഥാനത്തെ ഇതിന് മുമ്പുള്ള ഏറ്റവും ഉയർന്ന നിരക്ക്. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 5625 രൂപയായി.
മൂന്നുദിവസമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണവില ഇന്നലെ മുതലാണ് വീണ്ടും കുതിക്കാൻ തുടങ്ങിയത്. ഇന്നലെ പവന് 480 രൂപ വർദ്ധിച്ചിരുന്നു.
ഇനി വരും ദിവസങ്ങളിലും ഈ ട്രെൻഡ് തുടരുമോ എന്ന ആശങ്കയാവും സ്വർണം വാങ്ങാൻ ഇരിക്കുന്നവരുടെ മനസ്സിലിപ്പോൾ.
മാർച്ച് നാലിന് ഒരു പവൻ വാങ്ങണമെങ്കിൽ 44,240 രൂപ നൽകണം. കൃത്യം പത്തു വർഷങ്ങൾ പുറകിലേക്ക് പോയാൽ ഉണ്ടായിരുന്ന സ്വർണവിലയേക്കാൾ ഇരട്ടിയിൽ കൂടുതൽ വർധനവാണ് ഇപ്പോൾ. ഒരു ഗ്രാം സ്വർണത്തിന് 2,700 രൂപയായിരുന്നു അന്നത്തെ നിരക്ക്, പവന് 21,600 രൂപയും.
ഏപ്രിൽ മാസത്തെ സ്വർണവില (പവന്) പട്ടിക
ഏപ്രിൽ 1: 44,000
ഏപ്രിൽ 2: 44,000
ഏപ്രിൽ 3: 43,760
ഏപ്രിൽ 4: 44,240
ഏപ്രിൽ 4: 45,000 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.