നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • സ്വർണവില വീണ്ടും കൂടി

  സ്വർണവില വീണ്ടും കൂടി

  അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസ് (31 ഗ്രാം) സ്വർണത്തിന് 1289 ഡോളറാണ് ഇന്നത്തെ നിരക്ക്.

  Akshaya Tritiya 2019: അക്ഷയ തൃതീയ 2019

  Akshaya Tritiya 2019: അക്ഷയ തൃതീയ 2019

  • News18
  • Last Updated :
  • Share this:
   കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,025 രൂപയും പവന് 24,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. മകര മാസം കേരളത്തിൽ കല്യാണ സീസണാണ്. അതുകൊണ്ടുതന്നെ സ്വർണവില വർദ്ധനവ് ഇടത്തരക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

   ശ്രദ്ധിച്ചില്ലെങ്കിൽ SBIയുടെ 4 സേവനങ്ങൾ നഷ്ടമാകും

   രണ്ട് ദിവസം മുമ്പ് ഗ്രാമിന് 3,015 രൂപയും പവന് 24,120 രൂപയുമായിരുന്നു സ്വർണ വില. ഗ്രാമിന്‍റെ നിരക്ക് 3,030 രൂപയിലെത്തിയാല്‍ സ്വർണവില റെക്കോർഡായ 2012 നവംബര്‍ 27 ലെ നിരക്ക് പഴങ്കഥയാകും. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസ് (31 ഗ്രാം) സ്വർണത്തിന് 1289 ഡോളറാണ് ഇന്നത്തെ നിരക്ക്.
   First published:
   )}