സംസ്ഥാനത്ത് സ്വർണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. രണ്ട് ദിവസം തുടർച്ചയായി റെക്കോർഡ് ഇട്ട സ്വർണവിലയിൽ ഇന്നലെയാണ് ഇടിവ് സംഭവിച്ചത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും ഇടിഞ്ഞു ഗ്രാമിന് 5,650 രൂപയിലും പവന് 45,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
Also read-ജീതോ ധൻ ധനാ ധൻ മത്സരത്തിലൂടെ 36 കാറുകൾ സമ്മാനമായി നൽകി ജിയോ സിനിമ
ഗ്രാമിന് 5,720 രൂപയിലും പവന് 45,760 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ്. ഗ്രാമിന് 5,700 രൂപയിലും പവന് 45,600 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഇത് ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.