HOME » NEWS » Money » GOLD PRICE TODAY KERALA GOLD PRICE TODAY

Gold Price Today| കേരളത്തിൽ സ്വർണവിലയിൽ വീണ്ടും കുറവ്; ഇന്നത്തെ നിരക്കുകൾ

പവന് 240 രൂപയും ഗ്രാമിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: April 28, 2021, 1:12 PM IST
Gold Price Today| കേരളത്തിൽ സ്വർണവിലയിൽ വീണ്ടും കുറവ്; ഇന്നത്തെ നിരക്കുകൾ
പ്രതീകാത്മക ചിത്രം
  • Share this:
സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഒരു ഗ്രാം സ്വർണത്തിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 4,415 രൂപയാണ്. പവന് 240 രൂപ കുറഞ്ഞ് 35,320 രൂപയുമാണ് വില.

ഇന്നലെയും കേരളത്തിൽ സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. പവന് 35,560 രൂപയും ഗ്രാമിന് 4445 രൂപയുമായിരുന്നു വില. ഇതിന് മുൻപ് ഏറ്റവും ഒടുവിലായി വിലയിൽ മാറ്റം വന്നത് ശനിയാഴ്ചയായിരുന്നു. അന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഏപ്രിൽ മാസത്തിന്റെ ആദ്യ പകുതിയിൽ വർധന കാണിച്ച സ്വർണവില വീണ്ടും കുറയുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്.


അന്താരാഷ്ട്ര സ്വർണ നിരക്കിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,769 ഡോളറാണ് നിരക്ക്. ഏപ്രിൽ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 33,320 രൂപയും ഗ്രാമിന് 4165 രൂപയുമായിരുന്നു നിരക്ക്.

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

You may also like:COVID VACCINE | ആശ്വാസമായി സംസ്ഥാനത്തേക്ക് 220000 ഡോസ് വാക്സിൻ; 18 വയസിനു മുകളിൽ ഉള്ളവർക്ക് ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം

ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി ആളുകൾ കണ്ടു തുടങ്ങിയത്. ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ക്രമേണ, പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറി. ആവശ്യം ഏറിയതോടെ വിലയും അതനുസരിച്ച് ഉയരാൻ തുടങ്ങി. നിക്ഷേപം എന്ന നിലയിൽ സ്വർണ്ണം വളർന്നതോടെ കൂടുതൽ ഇറക്കുമതി ചെയ്യാനും തുടങ്ങി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യയിൽ ടൺ കണക്കിന് സ്വർണ്ണം ഓരോ വർഷവും ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.

ഈ വർഷത്തെ കേന്ദ്ര ബജറ്റിന് ശേഷമാണ് രാജ്യത്തെ സ്വർണ വിലയിൽ മാറ്റമുണ്ടായത്. ഫെബ്രുവരി 19ന് കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ഉയർന്നിരുന്നു. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളിൽ വില ഇടിവു പ്രകടിപ്പിച്ചെങ്കിലും ട്രെൻഡ് നിലനിന്നില്ല. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും നിൽക്കുകയാണ്.
Published by: Naseeba TC
First published: April 28, 2021, 1:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories