HOME » NEWS » Money » GOLD PRICE TODAY KNOW TODAYS RATES UPDATE

Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

ആഗോളവിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വര്‍ണ്ണവിപണിയിലും പ്രതിഫലിക്കുന്നത്. 

News18 Malayalam | news18-malayalam
Updated: May 28, 2021, 1:37 PM IST
Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം
പ്രതീകാത്മക ചിത്രം
  • Share this:
രാജ്യത്ത് സ്വർണ്ണ വിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരുകയാണ്. ദേശീയ തലത്തിൽ പവന് 88 രൂപ കുറഞ്ഞ് 37,192 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന് ഇന്നത്തെ വില. ഗ്രാമിന് 11 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 4,649 രൂപയായി. 24 കാരറ്റ് ഗ്രാമിന് 11 രൂപ കുറഞ്ഞ് 4759 രൂപ വച്ച് 37,992 രൂപയാണ് ഇന്നത്തെ വില.

സംസ്ഥാനത്തും സ്വർണ്ണവിലയില്‍ ഇടിവ് വന്നിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണ്ണം പവന് പവന് 160 രൂപ കുറഞ്ഞ് 36,560 ൽ എത്തി നിൽക്കുകയാണ്. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4,570 രൂപയാണ് ഒരു ഗ്രാമിന് വില. 24 കാരറ്റ് സ്വർണ്ണവും പവന് 192 രൂപ കുറഞ്ഞ് 39,888 രൂപയായി. 4,986 രൂപയാണ് ഒരു ഗ്രാമിന്‍റെ വില.

കഴിഞ്ഞ മൂന്ന് മാസക്കാലം കൊണ്ടാണ് 33,000-34,000 നിരക്കിലായിരുന്ന സ്വര്‍ണം ഇത്രയും വലിയൊരു ചാഞ്ചാട്ടത്തിലൂടെ ഉയര്‍ന്ന വിലയിലേക്ക് വീണ്ടുമെത്തുന്നത്. ഫെബ്രുവരിയില്‍ മാത്രം സ്വര്‍ണം പവന് 2640 രൂപ കുറഞ്ഞിരുന്നു. മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞു. എന്നാൽ ഏപ്രിലില്‍ 1720 രൂപയാണ് പവന് വില കൂടിയത്.ഏപ്രിലിൽ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). സമീപകാലത്തെ ഏറ്റവും വലിയ പ്രതിമാസ വർധനവിലേക്കാണ് സ്വർണ വില പോകുന്നതെന്നാണ് രാജ്യാന്തര വിപണിയിലെ ഔൺസ് വില കാണിക്കുന്നത്.



ആഗോളവിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വര്‍ണ്ണവിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ത്യയിൽ, വിവാഹങ്ങളിലും ഉത്സവങ്ങളിലും സമ്പന്നതയുടെ അടയാളമായി ഉപയോഗിക്കുന്ന സ്വർണ്ണത്തിന് ആവശ്യം വളരെ കൂടുതലാണ്. കാലക്രമേണ, സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തിൽ ഒരു സാമ്പത്തിക ലാഭം ആയി ആളുകൾ കണ്ട് തുടങ്ങി. ആവശ്യം വർധിച്ചതോടെ സ്വര്‍ണ്ണവിലയും ഉയരാൻ തുടങ്ങി
Published by: Asha Sulfiker
First published: May 28, 2021, 9:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories