ഇന്റർഫേസ് /വാർത്ത /Money / Gold Price Today, April 15| വിഷുദിനത്തിൽ സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today, April 15| വിഷുദിനത്തിൽ സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5595 രൂപയും പവന് 44,760 രൂപയുമായി

ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5595 രൂപയും പവന് 44,760 രൂപയുമായി

ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5595 രൂപയും പവന് 44,760 രൂപയുമായി

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷുദിനത്തിൽ സ്വര്‍ണവില കുറഞ്ഞു. ഇന്നലത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നാണ് ഇന്ന് സ്വർണവില കുറഞ്ഞത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5595 രൂപയും പവന് 44,760 രൂപയുമായി.

റെക്കോഡ് നിരക്കിലാണ് വെള്ളിയാഴ്ച സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് 5665 രൂപയും പവന് 45,320 രൂപയുമായിരുന്നു ഇന്നലെ. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്നലെ കൂടിയത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5610 രൂപയിലും പവന് 44,880 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.

ഏപ്രിൽ 5 ന് രേഖപ്പെടുത്തിയ പവന് 45,000 രൂപയാണ് ഇതിനു മുൻപ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില. ഏപ്രിൽ 3 ന് രേഖപ്പെടുത്തിയ പവന് 43,760 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

ഏപ്രിൽ മാസത്തെ സ്വർണവില (പവന്) പട്ടിക

ഏപ്രിൽ 1: 44,000 ഏപ്രിൽ 2: 44,000 ഏപ്രിൽ 3: 43,760 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്) ഏപ്രിൽ 4: 44,240 ഏപ്രിൽ 5: 45,000 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്) ഏപ്രിൽ 6: 44,720 ഏപ്രിൽ 7: 44,640 ഏപ്രിൽ 8: 44,640 ഏപ്രിൽ 9: 44,640 ഏപ്രിൽ 10: 44,320 ഏപ്രിൽ 11: 44,560 ഏപ്രിൽ 12: 44,960 ഏപ്രിൽ 13: 44,880 ഏപ്രിൽ 14: 45,320 ഏപ്രിൽ 15: 44,760

Also Read- വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ; വൈദ്യുതി നിയന്ത്രണം വരുമോ?

വില കൂടിയാലും കുറഞ്ഞാലും ‌സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ സ്വർണത്തെ കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

First published:

Tags: Gold price in kerala, Gold price today, Todays Gold price in kerala